< Back
World
അമേരിക്കയില്‍ എട്ടു വയസുകാരന്‍ ഒരു വയസുള്ള പെണ്‍കുഞ്ഞിനെ വെടിവച്ചു കൊന്നു
World

അമേരിക്കയില്‍ എട്ടു വയസുകാരന്‍ ഒരു വയസുള്ള പെണ്‍കുഞ്ഞിനെ വെടിവച്ചു കൊന്നു

Web Desk
|
29 Jun 2022 10:03 AM IST

പിതാവിന്‍റെ തോക്ക് ഉപയോഗിച്ചാണ് എട്ടുവയസുകാരന്‍ പിഞ്ചുകുഞ്ഞിന് നേരെ നിറയൊഴിച്ചത്

വാഷിംഗ്ടണ്‍: അമേരിക്കയിലെ ഫ്ലോറിഡയില്‍ എട്ടു വയസുകാരന്‍ ഒരു വയസുള്ള പെണ്‍കുഞ്ഞിനെ വെടിവച്ചു കൊലപ്പെടുത്തി.പിതാവിന്‍റെ തോക്ക് ഉപയോഗിച്ചാണ് എട്ടുവയസുകാരന്‍ പിഞ്ചുകുഞ്ഞിന് നേരെ നിറയൊഴിച്ചത്. മരിച്ച കുഞ്ഞിന്‍റെ രണ്ടു വയസുകാരിയായ സഹോദരിക്കും വെടിവെപ്പില്‍ പരിക്കേറ്റു. കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തില്‍ ആണ്‍കുട്ടിയുടെ പിതാവ് റോഡ്രിക് റാൻഡലിനെ(45) അറസ്റ്റ് ചെയ്തു. കുറ്റകരമായ അശ്രദ്ധ, നിയമവിരുദ്ധമായി തോക്ക് കൈവശം വയ്ക്കൽ, തെളിവുകൾ മറയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തുകയും ചെയ്തതായി എസ്കാംബിയ കൗണ്ടി ഷെരീഫ് ചിപ്പ് സിമ്മൺസ് പറഞ്ഞു. ഇയാളുടെ പെണ്‍സുഹൃത്തിന്‍റെ മകളാണ് കൊല്ലപ്പെട്ടത്. സുഹൃത്തിനെ കാണാൻ മകനൊപ്പം റൻഡാൽ സുഹൃത്തിന്‍റെ മോട്ടലിൽ എത്തിയിരുന്നു. കാമുകിക്കൊപ്പം അവളുടെ രണ്ടുവയസുള്ള ഇരട്ടക്കുട്ടികളും ഒരു വയസുള്ള മകളും ഉണ്ടായിരുന്നു. ഇവര്‍ ഉറക്കത്തിലായിരുന്ന സമയത്താണ് കുട്ടി തോക്കെടുത്ത് കളിക്കുകയും പെണ്‍കുഞ്ഞിനെ വെടിവയ്ക്കുകയും ചെയ്തു. സംഭവസ്ഥലത്തെത്തിയ പൊലീസ് മുറിയില്‍ നിന്നും തോക്കും മയക്കുമരുന്നുകളും കണ്ടെടുത്തു.

Related Tags :
Similar Posts