< Back
World

World
അമേരിക്കയിൽ ഹെലികോപ്റ്റർ അപകടത്തിൽ 9 മരണം
|30 March 2023 8:41 PM IST
പരിശീലന പറക്കലിനിടെയാണ് അപകടം
കെന്‍റകി: അമേരിക്കയിലെ കെന്‍റകിയിൽ അമേരിക്കൻ ആർമിയുടെ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് 9 മരണം. 9 സൈനികരാണ് മരിച്ചതെന്ന് സൈനിക ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. സൈനിക താവളത്തിന് സമീപം നടന്ന പരിശീലന പറക്കലിനിടെയാണ് അപകടം. അപകട കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്.
പരിശീലന ദൗത്യത്തിനിടെ രണ്ട് എച്ച്എച്ച് 60 ബ്ലാക്ക്‌ഹോക്ക് ഹെലികോപ്റ്ററുകൾ തകർന്നതായി യുഎസ് ആർമി വക്താവ് പറഞ്ഞു.