< Back
World
ഓടുന്ന ട്രെയിനിന്റെ മുന്നിലേക്ക് യുവതിയെ തള്ളിയിട്ടു,രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് - വീഡിയോ
World

ഓടുന്ന ട്രെയിനിന്റെ മുന്നിലേക്ക് യുവതിയെ തള്ളിയിട്ടു,രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് - വീഡിയോ

Web Desk
|
17 Jan 2022 6:48 PM IST

യുവതി പാളത്തിലേക്കു വീണെങ്കിലും ട്രെയിൻ ഉടൻ തന്നെ നിർത്തിയതിനാൽ പരുക്കേൽക്കാതെ രക്ഷപെട്ടു

ബെൽജിയം തലസ്ഥാനമായ ബ്രസൽസിലെ റെയിൽവേ സ്റ്റേഷനിൽ യുവതിയെ ഓടുന്ന ട്രെയിനിനു മുന്നിലേക്കു തള്ളിയിട്ടു. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് റോജിയർ മെട്രോ സ്റ്റേഷനിലാണു സംഭവം നടന്നതെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുവതി പാളത്തിലേക്കു വീണെങ്കിലും ട്രെയിൻ ഉടൻ തന്നെ നിർത്തിയതിനാൽ പരുക്കേൽക്കാതെ രക്ഷപെട്ടു.24 വയസ്സുള്ള ഫ്രഞ്ച് പൗരനാണ് റെയിൽവേ സ്റ്റേഷനിൽവച്ച് യുവതിയെ ആക്രമിച്ചത്.

ട്രെയിൻ വരുമ്പോൾ യുവതിയുടെ പിറകിൽ നിൽക്കുകയായിരുന്നു ഇയാൾ. അപ്രതീക്ഷിതമായി തള്ളിയതോടെ യുവതി നിലതെറ്റി പാളത്തിലേക്കു വീണു. എന്നാൽ ഉടൻ തന്നെ ട്രെയിൻ ബ്രേക്കിട്ട് നിർത്തിയതിനാൽ അപകടം ഒഴിവായി.

യുവതിയെയും മെട്രോ ഡ്രൈവറെയും ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകി വിട്ടയച്ചു. യുവതിയെ തള്ളിയ ശേഷം അക്രമി രക്ഷപെടാൻ ശ്രമിച്ചിരുന്നു. എന്നാൽ മറ്റൊരു മെട്രോ സ്റ്റേഷനിൽവച്ച് ഇയാളെ പിടികൂടി. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. പ്രതിയുടെ മാനസിക നിലയും പരിശോധിക്കുന്നുണ്ട്.

Related Tags :
Similar Posts