< Back
World

World
ഗസ്സക്കായി ലണ്ടനിൽ ദശലക്ഷം പേരുടെ കൂറ്റൻ റാലി
|11 Nov 2023 11:59 PM IST
ഗസ്സയിൽ ഇസ്രായേൽ കൊന്നവരുടെ എണ്ണം 11,100 കടന്നു
ലണ്ടൻ: ഗസ്സയിൽ വെടിനിർത്തലാവശ്യപ്പെട്ട് ലണ്ടനിൽ ദശലക്ഷം പേർ അണിനിരന്ന് കൂറ്റൻ റാലി. ഫലസ്തീൻ അനുകൂല സംഘടനകളും യുദ്ധ വിരുദ്ധ കൂട്ടായ്മകളും സംയുക്തമായാണ് മാർച്ച് സംഘടിപ്പിച്ചത്. ബ്രിട്ടൻ യുദ്ധവിരാമം ആചരിക്കുന്ന ദിനത്തിൽ ഫലസ്തീൻ അനുകൂല റാലി നടത്താൻ അനുമതി നൽകിയതിൽ പ്രതിഷേധിക്കാനെത്തിയ തീവ്ര വലതുപക്ഷ രാഷ്ട്രീയ സംഘടന പ്രവർത്തകർ പൊലീസുമായി ഏറ്റുമുട്ടി.
അതേസമയം, ഗസ്സയിൽ ഇസ്രായേൽ കൊന്നവരുടെ എണ്ണം 11,100 കടന്നു. ഇവരിൽ എണ്ണായിരം പേർ കുട്ടികളും സ്ത്രീകളുമാണ്. അതിനിടെ, തങ്ങളുടെ അഞ്ച് സൈനികർ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ അറിയിച്ചു. ഇതോടെ കരയുദ്ധത്തിൽ കൊല്ലപ്പെടുന്ന സൈനികരുടെ എണ്ണം 43 ആയി.
A massive rally in London demanding a cease-fire in Gaza