< Back
World

World
ഇസ്രായേൽ ആക്രമണം; അൽജസീറ ക്യാമറാപേഴ്‌സൺ സാമിർ അബൂ ദഖ കൊല്ലപ്പെട്ടു
|16 Dec 2023 12:16 AM IST
ആംബുലൻസ് ടീമിനെ ഇസ്രായേൽ വിലക്കിയത് കാരണം സാമിറിനെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞിരുന്നില്ല
ഗസ്സ സിറ്റി: ഖാൻ യൂനുസിൽ ഇസ്രായേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ പരിക്കേറ്റ അൽജസീറ ക്യാമറാമാൻ മരിച്ചു. അൽ ജസീറയുടെ ഗസ്സ സിറ്റി ബ്യൂറോ ക്യാമറാമാൻ സാമിർ അബൂ ദഖയാണ് കൊല്ലപ്പെട്ടത്. ആംബുലൻസ് ടീമിനെ ഇസ്രായേൽ വിലക്കിയത് കാരണം സാമിറിനെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞിരുന്നില്ല. മണിക്കൂറുകളാണ് സാമിർ ആംബുലൻസിന് വേണ്ടി കാത്തു കിടന്നത്.
സാമിറിന്റെ മരണത്തോടെ ഗസ്സയിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം 90 ആയി. കൊലയുടെ ഉത്തരവാദിത്തം ഇസ്രായേലിനെന്നാണ് അൽജസീറ പ്രതികരിച്ചത്. ആക്രമണത്തിൽ അൽജസീറ ഗസ്സ സിറ്റി ബ്യൂറോ ചീഫ് വാഈൽ അൽ ദഹ്ദൂഹിന് പരിക്കേറ്റിരുന്നു.