< Back
World
ഇറാഖില്‍ വിമാനം തകര്‍ന്ന് അപകടം;  ആറ് യുഎസ് സൈനികരും  കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം
World

ഇറാഖില്‍ വിമാനം തകര്‍ന്ന് അപകടം; ആറ് യുഎസ് സൈനികരും കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം

റിഷാദ് അലി
|
13 March 2026 9:31 PM IST

ഇറാനെതിരായ ഓപ്പറേഷൻ എപിക് ഫ്യൂറി സൈനിക നീക്കത്തിന്റെ ഭാഗമായ സൈനിക വിമാനമാണ് തകർന്നത്.

വാഷിങ്ടണ്‍: പടിഞ്ഞാറൻ ഇറാഖിൽ തകർന്നുവീണ കെസി-135 റീഫ്യുവലിംഗ് വിമാനത്തിലുണ്ടായിരുന്ന ആറ് അംഗങ്ങളും മരിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. ഇറാനെതിരായ ഓപ്പറേഷൻ എപിക് ഫ്യൂറി സൈനിക നീക്കത്തിന്റെ ഭാഗമായ സൈനിക വിമാനമാണ് തകർന്നത്.

അപകടത്തെക്കുറിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും എന്നാൽ വിമാനം തകർന്നത് ശത്രുപക്ഷത്തിന്റെ ആക്രമണം മൂലമോ സുഹൃദ് സേനയുടെ അബദ്ധത്തിലുള്ള വെടിയേറ്റോ അല്ലെന്നും യുഎസ് സൈന്യം വ്യക്തമാക്കി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ അറിയിച്ച് 24 മണിക്കൂറിന് ശേഷം മാത്രമേ അവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തുകയുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കി.

അപകടത്തിൽപ്പെട്ട നാല് ജീവനക്കാർ മരിച്ചതായി യുഎസ് സൈന്യം നേരത്തെ സ്ഥിരീകരിച്ചിരുന്നു. കാണാതായ ബാക്കി രണ്ട് പേർക്കായുള്ള തിരച്ചിൽ തുടരുകയാണുമായിരുന്നു സൈന്യം അറിയിച്ചിരുന്നത്.

എന്നാൽ യുഎസ് വിമാനം തങ്ങൾ വെടിവച്ചിട്ടതാണെന്നാണ് ഇറാന്റെ വാദം. ഇറാഖിലെ തങ്ങളുടെ സായുധ സംഘം മിസൈൽ ഉപയോഗിച്ച് യുഎസ് വിമാനം തകർക്കുകയായിരുന്നെന്ന് ഇറാൻ അവകാശപ്പെട്ടു. പശ്ചിമേഷ്യയിൽ ആരംഭിച്ച യുദ്ധത്തിന് പിന്നാലെ യുഎസിന് നഷ്മാകുന്ന നാലാമത്തെ വിമാനമാണിത്. ഇതിനു മുന്നേ യുഎസിന്റെ 3 എഫ്–15 ഇ വിമാനങ്ങൾ കുവൈത്ത് അബദ്ധത്തിൽ വെടിവച്ചിട്ടിരുന്നു.

Similar Posts