< Back
World
ഗസ്സയിലേക്കുള്ള യുഎഇ ട്രക്കുകൾ കൊള്ളയടിക്കപ്പെട്ടതായി ആരോപണം
World

ഗസ്സയിലേക്കുള്ള യുഎഇ ട്രക്കുകൾ 'കൊള്ളയടിക്കപ്പെട്ടതായി' ആരോപണം

Web Desk
|
24 May 2025 3:38 PM IST

ഗസ്സയിൽ പ്രവേശിച്ച 24 ട്രക്കുകളിൽ ഒന്നു മാത്രമാണ് ലക്ഷ്യത്തിലെത്തിയത്.

തെൽ അവീവ്: ഗസ്സയിലേക്കുള്ള യുഎഇ ട്രക്കുകൾ 'കൊള്ളയടിക്കപ്പെട്ടു'വെന്ന് യുഎഇ ആരോപിച്ചു. ഇസ്രായേൽ നിയന്ത്രണത്തിലുള്ള സ്ഥലത്തു വച്ചാണ് സംഭവം. ഗസ്സയിൽ പ്രവേശിച്ച 24 ട്രക്കുകളിൽ ഒന്നു മാത്രമാണ് ലക്ഷ്യത്തിലെത്തിയത്. സംഭവത്തിൽ ഗസ്സയിലെ യുഎഇ ദൗത്യസംഘം ഇസ്രായേലിനെ കുറ്റപ്പെടുത്തി. ദുരിതബാധിതകർക്ക് സഹായമെത്തിക്കാൻ ഇസ്രായേലും യുഎഇയും കഴിഞ്ഞ ദിവസം ധാരണയിലെത്തിയിരുന്നു. നിലവിൽ കടുത്ത ഭക്ഷ്യപ്രതിസന്ധിയിലാണ് ഗസ്സ.

സഹായമെത്തിച്ചില്ലെങ്കിൽ ഗസ്സയിൽ അടുത്ത 48 മണിക്കൂറിനുളളിൽ 14,000 കുഞ്ഞുങ്ങൾ മരണപ്പെടുമെന്ന് ഐക്യരാഷ്ട്രസഭയുടെ ഹ്യൂമാനിറ്റേറിയൻ വിഭാഗം തലവൻ ടോം ഫ്‌ളെച്ചർ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇസ്രായേൽ ഏർപ്പെടുത്തിയ സമ്പൂർണ ഉപരോധം മൂലം 11 ആഴ്ച്ചയായി ഗസ്സ കടുത്ത പ്രതിസന്ധി നേരിടുകയായിരുന്നു. ഭക്ഷണം, മരുന്ന്, ഇന്ധനം എന്നിവയുടെ കുറവ് പ്രദേശത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.

രണ്ടു മാസത്തിലേറെയായി തുടരുന്ന ഉപരോധം കാരണം നാനൂറോളം പട്ടിണി മരണങ്ങളാണ് ഇതിനകം ഗസ്സയിൽ റിപ്പോർട്ട് ചെയ്തത്

Similar Posts