< Back
World
ഇസ്രായേൽ-ഇറാൻ സംഘർഷം; ഓർഡറുകൾ സ്വീകരിക്കുന്നത് ആമസോൺ നിർത്തിവച്ചു
World

ഇസ്രായേൽ-ഇറാൻ സംഘർഷം; ഓർഡറുകൾ സ്വീകരിക്കുന്നത് ആമസോൺ നിർത്തിവച്ചു

Web Desk
|
24 Jun 2025 5:54 PM IST

ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണത്തിന് പിന്നാലെ മുഴുവൻ വിമാനത്താവളങ്ങളും ഇസ്രായേൽ അടച്ചിരുന്നു

തെല്‍അവിവ്: ഇസ്രായേൽ-ഇറാൻ സംഘർഷത്തെ തുടർന്ന് ഓർഡറുകൾ സ്വീകരിക്കുന്നത് ആമസോൺ നിർത്തിവച്ചു. ഇസ്രായേൽ വ്യോമപാത അടച്ചതിനെ തുടർന്നാണ് തീരുമാനം. പുതിയ ഓർഡറുകൾ സ്വീകരിക്കുന്നത് നിർത്തുകയാണെന്ന് ആമസോൺ ഇസ്രായേലിലെ ഉപഭോക്താക്കളെ അറിയിച്ചു.

'പ്രാദേശിക നിയന്ത്രണങ്ങൾ കാരണം, ഞങ്ങൾക്ക് ഇപ്പോൾ പുതിയ ഓർഡറുകൾ സ്വീകരിക്കാനോ നിങ്ങളുടെ പ്രദേശത്തേക്ക് ഡെലിവറി നൽകാനോ കഴിയില്ല' എന്ന് ആമസോൺ വെബ്സൈറ്റിൽ കുറിച്ചു. സാഹചര്യങ്ങൾ അനുകൂലമാകുന്നതിനനുസരിച്ച് സേവനങ്ങൾ പുനരാരംഭിക്കുമെന്നും ആമസോൺ അറിയിച്ചു.

ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണത്തിന് പിന്നാലെ മുഴുവൻ വിമാനത്താവളങ്ങളും ഇസ്രായേൽ അടച്ചിരുന്നു. മുൻകരുതൽ എന്ന നിലയിൽ വ്യോമാതിർത്തികൾ അടച്ചതായാണ് ഇസ്രായേൽ എയർപോർട്ട് അതോറിറ്റി പ്രഖ്യാപിച്ചത്.

എന്നാൽ ഇന്ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ സർവീസുകൾ പൂർണ്ണമായി പുനരാരംഭിക്കുന്നതിനും വിമാന സർവീസുകൾ ക്രമേണ പുനഃസ്ഥാപിക്കുന്നതിനും ഇസ്രായേൽ തയ്യാറെടുക്കുകയാണ്.

Similar Posts