< Back
World
തെഹ്റാനിൽ യുഎസിനെതിരെ പ്രതിഷേധവുമായി ജനങ്ങൾ തെരുവിൽ
World

തെഹ്റാനിൽ യുഎസിനെതിരെ പ്രതിഷേധവുമായി ജനങ്ങൾ തെരുവിൽ

Web Desk
|
28 Feb 2026 9:36 PM IST

ആക്രമണത്തിന്‍റെ ഭാഗമല്ലെന്ന് ബ്രിട്ടണും ഇറാന്‍റെ സുരക്ഷ, പരമാധികാരം എന്നിവ മാനിക്കണമെന്ന് ചൈനയും പ്രതികരിച്ചു

തെഹ്റാൻ: ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ അമേരിക്കക്കെതിരെ പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങി. ദേശീയ പതാകകളുമായി സ്ത്രീകളും കുട്ടികളും അടങ്ങുന്ന വൻ ജനക്കൂട്ടമാണ് തെരുവിലിറങ്ങിയത്.

അതേസമയം പശ്ചിമേഷ്യയെ യുദ്ധഭീതി തുടരവെ ഇസ്രായേലിന് നേരെ വീണ്ടും ഇറാന്‍റെ പ്രത്യാക്രമണമുണ്ടായി . സെൻട്രൽ ഇസ്രായേലും വിശുദ്ധ നഗരമായ ജെറുസലേമും ലക്ഷ്യമിട്ടാണ് ഇറാൻ മിസൈലുകൾ തൊടുത്തുവിട്ടത്. ആക്രമണത്തിന്‍റെ ഭാഗമല്ലെന്ന് ബ്രിട്ടണും ഇറാന്‍റെ സുരക്ഷ, പരമാധികാരം എന്നിവ മാനിക്കണമെന്ന് ചൈനയും പ്രതികരിച്ചു.

പ്രാദേശിക സമയം എട്ടുമണിയോടെയാണ് തെഹ്റാനടക്കം ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ യുഎസും ഇസ്രായേലും സംയുക്ത ആക്രമണം നടത്തിയത്. കർമാൻശാഹ്, തബ്‍രീസ്,ലോർസ്താൻ.കറജ്, ഇസ്ഫഹാൻ എന്നിവിടങ്ങളിൽ ബോംബുകൾ വീണു. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈയുടെ ഓഫീസിനു സമീപവും ആക്രമണം നടന്നു.

പക്ഷേ ഈ സമയത്ത് തെഹ്റാനിൽ ഖാംനഈ ഇല്ലായിരുന്നു എന്നാണ് റിപ്പേോർട്ട്. തെക്കൻ ഇറാനിലെ മിനാബ് നഗരത്തിലെ പെൺകുട്ടികളുടെ പ്രൈമറി സ്കൂളിനു നേരെയും ആക്രമണമുണ്ടായി. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 85 ആയെന്ന് ഇറാൻ അറിയിച്ചു. ഇറാനിലെ ഇന്‍റർനെറ്റ് സംവിധാനങ്ങളാകെ തകർന്നിട്ടുണ്ട്, സർക്കാർ അനുകൂല മാധ്യമങ്ങളെയും സൈബർ ആക്രമത്തിന് ഇരയാക്കി. ഇന്നത്തെ രാത്രി വൻ ആക്രമണമുണ്ടാകുമെന്നും ഇറാൻ ജനത സ്വതന്ത്രരാകുമെന്നും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞു.

Similar Posts