< Back
World

World
ഇറാഖ് പ്രധാനമന്ത്രിക്ക് നേരെ വധശ്രമം
|7 Nov 2021 6:28 AM IST
ബഗ്ദാദിലെ പ്രധാനമന്ത്രിയുടെ വസതിക്ക് നേരെയാണ് ഡ്രോൺ ഉപയോഗിച്ച് ആക്രമണമുണ്ടായത്
ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമിക്ക് നേരെ ഡ്രോൺആക്രമണ ശ്രമം. ബഗ്ദാദിലെ പ്രധാനമന്ത്രിയുടെ വസതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. പരിക്കുകളില്ലെന്നാണ് പ്രാഥമിക വിവരം. ഇന്ന് പുലർച്ചെയാണ് ഡ്രോൺആക്രമണം ഉണ്ടായത്. ആക്രമണത്തെ തുടർന്ന് ബഗ്ദാദിലെ ഗ്രീൻസോണിൽ വെടിവെപ്പ് നടന്നു. ആക്രമത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലങ്ങളിൽ സായുധ സംഘങ്ങളിലെ അംഗങ്ങൾ ഗ്രീൻ സോണിന് സമീപം കഴിഞ്ഞ ആഴ്ചകളിൽ പ്രതിഷേധിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ അവർക്ക് കാര്യമായ നഷ്ടമുണ്ടായിരുന്നു.
താൻ സുരക്ഷിതാനാണെന്നും വിശ്വാസ വഞ്ചനയുടെ മിസൈലുകൾ വിശ്വാസികളെ തളർത്തില്ലെന്നും മുസ്തഫ അൽഖാദിമി ട്വീറ്റ് ചെയ്തു. ജനസുരക്ഷക്കായും അവകാശങ്ങൾ നേടിയെടുക്കാനും നിലകൊള്ളുന്നതിൽനിന്ന് മാറ്റാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.