< Back
World
ആസ്‌ത്രേലിയയിലും ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചു
World

ആസ്‌ത്രേലിയയിലും ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചു

Web Desk
|
28 Nov 2021 5:28 PM IST

ദക്ഷിണാഫ്രിക്കയിൽ നിന്ന് ഖത്തർ എയർവേസിൽ ദോഹ വഴിയാണ് ഇവർ ആസ്‌ത്രേലിയയിലെത്തിയത്. ഇവർ പ്രത്യേക ലക്ഷണങ്ങളൊന്നുമില്ലായിരുന്നു. രണ്ടുപേരും കോവിഡ് വാക്‌സിന്റെ രണ്ടു ഡോസും സ്വീകരിച്ചവരാണെന്നും ആസ്‌ത്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ് ആരോഗ്യവകുപ്പ് അറിയിച്ചു.

ജർമനി,ബ്രിട്ടൻ,ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങൾക്ക് പിന്നാലെ ആസ്‌ത്രേലിയയിലും കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്ന് സിഡ്‌നിയിലെത്തിയ രണ്ടുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സിഡ്‌നി വിമാനത്താവളത്തിൽ വെച്ച് ശനിയാഴ്ച നടത്തിയ ടെസ്റ്റിലാണ് ഇവരിൽ വൈറസ് കണ്ടെത്തിയത്.

ദക്ഷിണാഫ്രിക്കയിൽ നിന്ന് ഖത്തർ എയർവേസിൽ ദോഹ വഴിയാണ് ഇവർ ആസ്‌ത്രേലിയയിലെത്തിയത്. ഇവർ പ്രത്യേക ലക്ഷണങ്ങളൊന്നുമില്ലായിരുന്നു. രണ്ടുപേരും കോവിഡ് വാക്‌സിന്റെ രണ്ടു ഡോസും സ്വീകരിച്ചവരാണെന്നും ആസ്‌ത്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ് ആരോഗ്യവകുപ്പ് അറിയിച്ചു. വിമാനത്തിലെ മുഴുവൻ യാത്രക്കാരെയും ക്വാറന്റൈനിലേക്ക് മാറ്റിയതായും ആരോഗ്യവകുപ്പ് അറിയിച്ചു.

ഒമ്പത് സൗത്ത് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് ആസ്‌ത്രേലിയ വിലക്കേർപ്പെടുത്തിയ ദിവസം തന്നെയാണ് ഒമിക്രോൺ ബാധിതരായ യാത്രക്കാർ രാജ്യത്തെത്തിയത്. ജർമനി, ബ്രിട്ടൻ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിലും ഒമിക്രോൺ സ്ഥിരീകരിച്ചു. കോവിഡിന്റെ വ്യാപനശേഷി ഏറ്റവും കൂടിയതും അതിമാരകവുമായ വകഭേദത്തെ ചെറുക്കാൻ അതിർത്തികൾ അടച്ചും നിരീക്ഷണം ശക്തമാക്കിയും ലോകരാജ്യങ്ങൾ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്.

Related Tags :
Similar Posts