< Back
World
62 വര്‍ഷമായി ഉറങ്ങാറില്ല; അത്ഭുതമായി വിയറ്റ്നാമിലെ കര്‍ഷകൻ, കാരണമിതാണ്!
World

62 വര്‍ഷമായി ഉറങ്ങാറില്ല; അത്ഭുതമായി വിയറ്റ്നാമിലെ കര്‍ഷകൻ, കാരണമിതാണ്!

Web Desk
|
6 Nov 2025 11:17 AM IST

ഒരു രാത്രി ഉറങ്ങാതിരുന്നതാൽ പോലും നമ്മുടെ ആരോഗ്യത്തെയും ദൈനംദിന പ്രവര്‍ത്തനത്തെയും സാരമായി ബാധിക്കും

ഹാനോയ്: ആരോഗ്യമുള്ള ഒരു വ്യക്തി ദിവസം എട്ട് മണിക്കൂര്‍ ഉറങ്ങണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ശരീരത്തിന് അത്യാപേക്ഷിതമാണ് നല്ല ഉറക്കം. ഒരു രാത്രി ഉറങ്ങാതിരുന്നതാൽ പോലും നമ്മുടെ ആരോഗ്യത്തെയും ദൈനംദിന പ്രവര്‍ത്തനത്തെയും സാരമായി ബാധിക്കും. എന്നാൽ 62 വര്‍ഷമായി ഉറങ്ങാതിരുന്നാലോ? ചിന്തിക്കാൻ പോലും സാധിക്കില്ല അല്ലേ.. വിയറ്റ്നാമീസ് കർഷകനായ തായ് എൻഗോക് പറയുന്നത് താൻ കഴിഞ്ഞ 62 വര്‍ഷമായി ഉറങ്ങിയിട്ടില്ലെന്നാണ്.

1962ൽ കടുത്ത പനി ബാധിച്ചതിൽ പിന്നെ തനിക്ക് ഒരിക്കൽ പോലും ഒന്ന് കണ്ണടയ്ക്കാൻ സാധിച്ചിട്ടില്ലെന്നാണ് 83കാരനായ എൻഗോക് അവകാശപ്പെടുന്നു. ഇത് പല ഡോക്ടർമാരെയും അത്ഭുതപ്പെടുത്തി. കാരണം ഒരു മനുഷ്യന് കുറച്ച് ദിവസത്തിൽ കൂടുതൽ ഉറക്കമില്ലാതെ ജീവിക്കാൻ കഴിയില്ല.എന്നിരുന്നാലും എൻഗോക് ജീവിച്ചിരിപ്പുണ്ടെന്ന് മാത്രമല്ല, തന്റെ കൃഷിയിടത്തിൽ കഠിനാധ്വാനം ചെയ്യുകയും ദൈനംദിന ജോലികൾ കൈകാര്യം ചെയ്യുകയും ചെയ്യുന്നു. അദ്ദേഹത്തിന്‍റെ അസാധാരണമായ കഥ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

വിയറ്റ്നാമിലെ ക്വാങ് നാം പ്രവിശ്യയിലെ ഒരു ചെറിയ ഗ്രാമത്തിൽ 1942 ൽ ജനിച്ച എൻഗോക്കിന് വിയറ്റ്നാം യുദ്ധകാലത്ത് 20 വയസ്സുള്ളപ്പോഴാണ് കടുത്ത പനി ബാധിച്ചത്. പനി മാറിയെങ്കിലും ഉറക്കം ഒരിക്കലും തിരിച്ചുവന്നില്ല. "ഞാൻ മരുന്നുകൾ കഴിച്ചു, വീട്ടുവൈദ്യങ്ങൾ പരീക്ഷിച്ചു, ഉറങ്ങാൻ മദ്യം പോലും കുടിച്ചു, പക്ഷേ ഒന്നും ഫലിച്ചില്ല" എന്ന് എൻഗോക് പറയുന്നു. അദ്ദേഹത്തിന്റെ അവകാശവാദം ഭാര്യയും കുട്ടികളും സുഹൃത്തുക്കളും അയൽക്കാരും ശരിവയ്ക്കുന്നു.

ആരും ഇതുവരെ അദ്ദേഹം ഉറങ്ങുന്നത് കണ്ടിട്ടില്ല. എൻഗോകിനെക്കുറിച്ച് കേട്ടറിഞ്ഞ യൂട്യൂബർ ഡ്രൂ ബിൻസ്‌കി 2023-ൽ അരിസോണയിൽ നിന്ന് വിയറ്റ്നാമിലെത്തി കര്‍ഷകനെ കണ്ടിരുന്നു. അയാൾ അദ്ദേഹത്തോടൊപ്പം ഒരു രാത്രി താമസിച്ചു, പക്ഷേ എൻഗോക്ക് ഉറങ്ങിയില്ല. രാത്രിയിൽ എൻഗോക് ഇടയ്ക്കിടെ വയലുകളിലേക്ക് പോവുകയോ അരി വീഞ്ഞ് തയ്യാറാക്കുകയോ ചെയ്തു. നിരവധി വൈദ്യപരിശോധനകൾ നടത്തിയിട്ടും ഡോക്ടർമാർക്ക് വലിയ രോഗങ്ങളൊന്നും കണ്ടെത്തിയില്ല. അദ്ദേഹത്തിന്റെ രക്തസമ്മർദ്ദം, ഹൃദയം, തലച്ചോറിന്‍റെ പ്രവർത്തനം എന്നിവ സാധാരണഗതിയിലാണ്.

എന്നാൽ എൻഗോകിന്‍റെ ദിനചര്യ അസാധാരണമാണ്. പകൽ മുഴുവൻ വയലിൽ പണിയെടുക്കുകയും ഭാരമുള്ള ജോലികൾ ചെയ്യുകയും ചെയ്യുന്നു. രാത്രിയിൽ മറ്റുള്ളവർ ഉറങ്ങുമ്പോഴും അയാൾ ജോലി തുടരുന്നു. വീഞ്ഞ് ഉണ്ടാക്കുന്നു, അല്ലെങ്കിൽ വെറുതെ ഇരുന്ന് ചിന്തിക്കുന്നു. ദിവസവും ഒരു കുപ്പി 40-പ്രൂഫ് റൈസ് വൈൻ ആണ് എൻഗോക് കുടിക്കുന്നത്. ഏകദേശം 70 സിഗരറ്റുകൾ ദിനംപ്രതി വലിക്കുന്നു. അദ്ദേഹത്തിന്റെ ശരീരം നിരന്തരമായ ജാഗ്രതയോടെ പ്രവർത്തിക്കാൻ പൊരുത്തപ്പെട്ടു എന്നാണ് ചിലർ പറയുന്നത്. മറ്റുള്ളവർ ഇത് ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മാനസിക അല്ലെങ്കിൽ നാഡീവ്യവസ്ഥാ അപാകതയാണെന്നും ചൂണ്ടിക്കാട്ടുന്നു.

View this post on Instagram

A post shared by Nexo Logical (@nexological)

Similar Posts