< Back
World
Bad weather behind Raisis death: report
World

റഈസിയുടെ മരണത്തിന് പിന്നിൽ മോശം കാലാവസ്ഥ: റിപ്പോർട്ട്

Web Desk
|
2 Sept 2024 8:37 AM IST

അട്ടിമറികളൊന്നും നടന്നതിൻ്റെ ലക്ഷണമില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു

ടെഹ്റാൻ: മുൻ ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റഈസിയുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടത്തിന് കാരണം മോശം കാലാവസ്ഥയാണെന്ന് അന്വേഷണ സംഘം. പ്രദേശത്തെ സങ്കീർണമായ കാലാവസ്ഥയും അന്തരീക്ഷവുമാണ് ഹെലികോപ്റ്റർ തകർച്ചയുടെ പ്രധാന കാരണമെന്നാണ് സായുധസേനയുടെ അന്തിമ റിപ്പോർട്ട്. ഐ.ആർ.ഐ.ബി ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

പെട്ടെന്നുണ്ടായ കനത്ത മൂടൽ മഞ്ഞാണ് ഹെലികോപ്റ്റർ പർവതത്തിൽ ഇടിക്കുന്നതിന് കാരണം. അട്ടിമറികളൊന്നും നടന്നതിൻ്റെ ലക്ഷണമില്ലെന്നാണ് റിപ്പോർട്ട്. അപകടത്തിന് പിന്നിൽ ക്രിമിനൽ പ്രവർത്തനം ഉണ്ടോയെന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് ഇറാൻ സൈന്യം മെയ് മാസത്തിൽ പറഞ്ഞിരുന്നു.

പ്രസിഡന്റിന് പുറമെ ഇറാൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഹു​സൈ​ൻ അ​മീ​ർ അ​ബ്ദു​ല്ലഹി​യാൻ, ഇറാന്റെ കിഴക്കൻ അസർബൈജാൻ പ്രവിശ്യ ഗവർണർ മാലിക് റഹ്മതി, പരമോന്നത നേതാവിന്റെ കിഴക്കൻ അസർബൈജാൻ പ്രതിനിധി ആയത്തുല്ല മുഹമ്മദ് അലി അൽ ഹാശിം, പ്രസിഡന്റിന്റെ സുരക്ഷാ സംഘത്തലവൻ സർദാർ സയ്യിദ് മെഹ്ദി മൂസവി, ഹെലികോപ്ടർ പൈലറ്റ് കേണൽ സയ്യിദ് താഹിർ മുസ്തഫവി, കോ പൈലറ്റ് കേണൽ മുഹ്സിൻ ദരിയാനുഷ്, ​ഫ്ലൈറ്റ് ടെക്നീഷ്യൻ മേജർ ബെഹ്റൂസ് ഗാദിമി എന്നിവരും ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു.

Similar Posts