< Back
World
ആന്റ്‌വെർപ്പ് സിറ്റി ഹാളിൽ നിന്ന് ഇസ്രായേൽ പതാക നീക്കം ചെയ്യുക; ആവശ്യവുമായി ബെൽജിയൻ രാഷ്ട്രീയ പാർട്ടികൾ
World

ആന്റ്‌വെർപ്പ് സിറ്റി ഹാളിൽ നിന്ന് ഇസ്രായേൽ പതാക നീക്കം ചെയ്യുക; ആവശ്യവുമായി ബെൽജിയൻ രാഷ്ട്രീയ പാർട്ടികൾ

Web Desk
|
14 Jun 2025 6:23 PM IST

ഗസ്സയിലെ ഇസ്രായേലിന്റെ വംശഹത്യ യുദ്ധത്തെ പതാക പ്രദർശനം സാധാരണമാക്കുമെന്നും രാഷ്ട്രീയമായി അത് ന്യായീകരിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ആവശ്യം

ബ്രസ്സൽസ്: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യ യുദ്ധം തുടരുന്ന സാഹചര്യത്തിൽ ആന്റ്‌വെർപ്പ് സിറ്റി ഹാളിൽ നിന്ന് ഇസ്രായേൽ പതാക നീക്കം ചെയ്യണമെന്ന് ബെൽജിയൻ രാഷ്ട്രീയക്കാർ ആവശ്യപ്പെട്ടു. ഗസ്സയിലെ വംശഹത്യ യുദ്ധം ഇപ്പോൾ രണ്ടാം വർഷത്തിലേക്ക് കടക്കുമ്പോൾ ഇത് തെറ്റായ സന്ദേശം നൽകുന്നുവെന്ന് പറഞ്ഞ് ഇടതുപക്ഷ ലേബർ പാർട്ടി (പിവിഡിഎ) അംഗം പീറ്റർ മെർട്ടൻസും യൂറോപ്യൻ പാർലമെന്റ് നിയമനിർമ്മാതാവ് കാത്‌ലീൻ വാൻ ബ്രെംപ്റ്റും പതാക പ്രദർശിപ്പിച്ച നീക്കത്തെ വിമർശിച്ചു.

'ഇത് പ്രശ്‌നകരമാണ്. ഇസ്രായേൽ നടത്തുന്ന വംശഹത്യ അക്രമത്തെ ഇത് സാധാരണമാക്കുന്നു.' മെർട്ടൻസ് പറഞ്ഞതായി ബെൽജിയൻ പബ്ലിക് ബ്രോഡ്കാസ്റ്റർ VRT റിപ്പോർട്ട് ചെയ്യുന്നു. ആന്റ്‌വെർപ്പ് മുനിസിപ്പൽ കൗൺസിലർ കൂടിയായ വാൻ ബ്രെംപ്റ്റ് പതാക പ്രദർശിപ്പിക്കുന്നതിനെ 'ന്യായീകരിക്കാനാവാത്തത്' എന്ന് വിശേഷിപ്പിച്ചു. ആയിരക്കണക്കിന് ആളുകളുടെ കഷ്ടപ്പാടുകൾക്ക് മാപ്പ് നൽകാൻ കഴിയുന്ന ഒരു പ്രോട്ടോക്കോളുമില്ലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ കോൺസുലേറ്റുകളുള്ള രാജ്യങ്ങളുടെ പതാകകൾ നഗരത്തിൽ പ്രദർശിപ്പിക്കുന്നത് സാധാരണ നയമാണെന്ന് ചൂണ്ടിക്കാണിച്ച് ആന്റ്‌വെർപ്പ് നഗര ഉദ്യോഗസ്ഥർ പതാകയുടെ സാന്നിധ്യത്തെ ന്യായീകരിച്ചു. നയതന്ത്ര അംഗീകാരത്തിന്റെ പ്രതീകമായി ഇതിനെ വിശേഷിപ്പിച്ചുകൊണ്ട് വലതുപക്ഷ എൻ-വിഎ പാർട്ടി തീരുമാനത്തെ പിന്തുണച്ചു. പകരം സമാധാന പതാക ഉയർത്തണമെന്ന് ഗ്രോയെൻ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു.

Similar Posts