< Back
World
അഫ്ഗാനിലെ ഹോട്ടലിൽ ബോംബാക്രമണം; മൂന്നുപേർ കൊല്ലപ്പെട്ടു
World

അഫ്ഗാനിലെ ഹോട്ടലിൽ ബോംബാക്രമണം; മൂന്നുപേർ കൊല്ലപ്പെട്ടു

Web Desk
|
14 Aug 2023 7:39 PM IST

നഗര കേന്ദ്രങ്ങളിൽ നടന്ന നിരവധി പ്രധാന ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത ഇസ്ലാമിക് സ്റ്റേറ്റ് അംഗങ്ങൾക്കെതിരെ താലിബാൻ ഭരണകൂടം അന്വേഷണം നടത്തിവരികയാണ്

കാബൂൾ: അഫ്ഗാനിലെ ഹോട്ടലിലുണ്ടായ സ്‌ഫോടനത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. തെക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റ് പ്രവിശ്യയിലെ ഹോട്ടലിലാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തിൽ ഏഴുപേർക്ക് പരിക്കേറ്റു.

സ്‌ഫോടനത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. സമീപ മാസങ്ങളിൽ നഗര കേന്ദ്രങ്ങളിൽ നടന്ന നിരവധി പ്രധാന ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത ഇസ്ലാമിക് സ്റ്റേറ്റ് അംഗങ്ങൾക്കെതിരെ താലിബാൻ ഭരണകൂടം അന്വേഷണം നടത്തിവരികയാണ്. ഇതിനിടെയാണ് പുതിയ സംഭവം.

Similar Posts