< Back
World
Antony Blinken
World

ഇറാനെതിരായ ആക്രമണത്തില്‍ പങ്കില്ലെന്ന് അമേരിക്ക

Web Desk
|
19 April 2024 5:50 PM IST

ഫലസ്തീന് സ്വതന്ത്ര രാഷ്ട്രപദവി നല്‍കേണ്ട സമയമായില്ലെന്നും ബ്ലിങ്കന്‍

വാഷിങ്ടണ്‍: ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്കക്ക് പങ്കില്ലെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. കഴിഞ്ഞയാഴ്ച ഇറാന്‍ നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണത്തിന് മറുപടിയായി ഇസ്രായേല്‍ കഴിഞ്ഞ ദിവസം ഇറാനില്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ബ്ലിങ്കന്റെ പ്രതികരണം. ഇറാനില്‍ ആക്രമണം നടത്തിയത് ഇസ്രായേല്‍ തന്നെയാണെന്ന് അമേരിക്ക സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

ഫലസ്തീന് സ്വതന്ത്ര രാഷ്ട്രപദവി നല്‍കേണ്ട സമയമായില്ലെന്നും ബ്ലിങ്കന്‍ പറഞ്ഞു. ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കിയും മേഖലയില്‍ ഇസ്രായേലിനെ എല്ലാ രാജ്യങ്ങളും അംഗീകരിച്ചും വേണം ഈ പ്രക്രിയ നടക്കാനെന്നും ഹമാസിനെ പിന്തുണക്കുന്ന ഇറാന്‍ നിലപാടാണ് മേഖലക്ക് ഭീഷണിയെന്നും ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കാന്‍ ഏക തടസം ഹമാസാണെന്നും ബ്ലിങ്കന്‍ പറഞ്ഞു.

അതേസമയം മേഖലയിലെ സംഘര്‍ഷത്തില്‍ യു.എ.ഇ ആശങ്ക പ്രകടിപ്പിച്ചു. സംഘര്‍ഷം വ്യാപിക്കുന്ന സാഹചര്യം തടയണമെന്ന് ഇറാനോടും ഇസ്രായേലിനോടും ജി 7 ആവശ്യപ്പെട്ടു.

Similar Posts