< Back
World
Brazil man murders wife and three children
World

ബ്രസീലിൽ ഭാര്യയെയും മൂന്ന് മക്കളെയും അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തി യുവാവ്: പിതാവിനും പങ്കെന്ന് സംശയം

Web Desk
|
19 Jan 2023 5:01 PM IST

യുവതിയെയും മക്കളെയും യുവാവിനൊപ്പം കാണാതായതായി പരാതി ലഭിച്ചിരുന്നു

ബ്രസീലിയ: ബ്രസീലിൽ മൂന്ന് മക്കളെയും ഭാര്യയെയുമുൾപ്പടെ ആറു പേരെ കൊലപ്പെടുത്തി യുവാവ്. തലസ്ഥാന നഗരമായ ബ്രസീലിയയിൽ ബുധനാഴ്ചയായിരുന്നു സംഭവം.

സംഭവത്തിൽ യുവാവിന്റെ പിതാവിനും പങ്കുണ്ടെന്നാണ് പൊലീസിന്റെ സംശയം. ഇരുവർക്കുമായി പൊലീസ് അന്വേഷണം ആരംഭിച്ചു.

39കാരിയായ യുവതിയെയും ഏഴും ആറും വയസ്സുള്ള മക്കളെയും യുവാവിനും അമ്മയ്ക്കും സഹോദരിക്കുമൊപ്പം കാണാതായതായി പരാതി ലഭിച്ചിരുന്നു. പിന്നീട് ഗോയാസ്, മിനാസ് ഗെരായീസ് സംസ്ഥാനങ്ങളിൽ രണ്ട് കാറുകളിലായി കുഞ്ഞുങ്ങളടക്കമുള്ളവരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങളും കണ്ടെത്തി. ഇന്നലെ വൈകിട്ടോടെ ഒരു മൃതദേഹം കൂടി കണ്ടെത്തിയതായാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇതുവരെ 3 പേർ പിടിയിലായിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ കൈക്കലാക്കുകയായിരുന്നു ലക്ഷ്യമെന്നാണ് ഇവർ അറിയിച്ചിരിക്കുന്നത്. സംഭവത്തിൽ യുവതിയുടെ ഭർത്താവിനും ഇയാളുടെ പിതാവിനും പങ്കുള്ളതായും ഇവർ വ്യക്തമാക്കിയിട്ടുണ്ട്. കുറ്റകൃത്യത്തിന് പ്രതികൾക്ക് 19000 ഡോളർ പ്രതിഫലം ലഭിച്ചുവെന്ന് ചോദ്യം ചെയ്യലിന് ശേഷം പൊലീസ് അറിയിച്ചു.

Similar Posts