< Back
World
Brazilian Girl On Bus Dies As Head Collides With Pole
World

സുഹൃത്തിനെ കണ്ട് ബസിന്റെ ജനലിൽ കൂടി തല പുറത്തേക്കിട്ടു; ബ്രസീലിൽ പോസ്റ്റിലിടിച്ച് 13കാരിക്ക് ദാരുണാന്ത്യം

Web Desk
|
23 Aug 2023 11:21 AM IST

അപകടം നടന്നയുടനെ വണ്ടിയിലുണ്ടായിരുന്നവരും കണ്ടു നിന്നവരും ബഹളം വയ്ക്കുകയും ഡ്രൈവർ വണ്ടി നിർത്തുകയുമായിരുന്നു. കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു

റിയോ ഡി ജനീറോ: ബസിന്റെ ജനലിൽക്കൂടി തല പുറത്തേക്കിട്ട കുട്ടിക്ക് തല പോസ്റ്റിലിടിച്ച് ദാരുണാന്ത്യം. ബ്രസീലിലെ റിയോ ഡി ജനീറോ സ്വദേശിയായ ഫെർണാണ്ട ഫെറസ്(13) ആണ് മരിച്ചത്. സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് പോകും വഴിയായിരുന്നു അപകടം.

ആഗസ്റ്റ് 16ന് നോവ ഫ്രിബുർഗോയ എന്ന പ്രദേശത്ത് വെച്ചാണ് അപകടമുണ്ടായത്. പ്രൊഫസർ കാർലോസ് കോർട്ടസ് സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് പോകാൻ സ്‌കൂൾ ബസിൽ കയറിയതായിരുന്നു കുട്ടി. ഇടയ്ക്ക് സുഹൃത്തുക്കളെ കണ്ട് തല പുറത്തേക്കിടുകയും പൊടുന്നനെ പോസ്റ്റിൽ തല ഇടിക്കുകയുമായിരുന്നു. ട്രാഫിക് മറികടക്കാനായി ഡ്രൈവർ വണ്ടി തിരിച്ചപ്പോഴായിരുന്നു അപകടമെന്നും ദൃക്‌സാക്ഷികൾ പറയുന്നു. അപകടം നടന്നയുടനെ വണ്ടിയിലുണ്ടായിരുന്നവരും കണ്ടു നിന്നവരും ബഹളം വയ്ക്കുകയും ഡ്രൈവർ വണ്ടി നിർത്തുകയുമായിരുന്നു. കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു.

സംഭവത്തെ തുടർന്ന് റിയോ ഡീ ജനീറോയിൽ രണ്ട് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. അപകടത്തിൽ വിദ്യാഭ്യാസ വകുപ്പ് അനുശോചനം രേഖപ്പെടുത്തി. സംഭവത്തിൽ അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Similar Posts