< Back
World
ബ്രസീൽ പ്രസിഡന്റ് ജെയിർ ബൊൾസനാരോ  ആശുപത്രിയിൽ
World

ബ്രസീൽ പ്രസിഡന്റ് ജെയിർ ബൊൾസനാരോ ആശുപത്രിയിൽ

Web Desk
|
4 Jan 2022 10:00 AM IST

ഉദരസംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാല്‍ ഗുരുതര പ്രശ്നങ്ങളില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.

ബ്രസീൽ പ്രസിഡന്റ് ജെയിർ ബൊൾസനാരോ ആശുപത്രിയിൽ. ഉദരസംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാല്‍ ഗുരുതര പ്രശ്നങ്ങളില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. 66കാരനായ ബൊൾസനാരോ നിലവില്‍ സാവോപോളോയിലെ ആശുപത്രിയിലാണ്.

2018ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബൊൾസനാരോയ്ക്ക് കുത്തേറ്റിരുന്നു. അന്ന് കുടലിനാണ് പരിക്കേറ്റത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ബൊൾസനാരോയ്ക്ക് 40% രക്തം നഷ്ടപ്പെട്ടിരുന്നു. കുത്തേറ്റതിന് ശേഷം നിരവധി ഓപ്പറേഷനുകള്‍ക്കും ഇദ്ദേഹം വിധേയനായിട്ടുണ്ട്. 2021 ജൂലൈയിലും വിവിധ രോഗങ്ങളെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

2019 മുതല്‍ അധികാരത്തിലുള്ള ബോള്‍സനാരോ ഒട്ടേറെ വിവാദങ്ങളില്‍പെട്ട് പ്രതിഷേധം ഏറ്റുവാങ്ങിയിട്ടുണ്ട്. കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ വലിയ വിമര്‍ശനമാണ് ബോള്‍സനാരോ നേരിട്ടത്. വാക്‌സീനുകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍ പ്രതിഷേധിച്ച് പതിനായിരക്കണക്കിന് പേര്‍ തെരുവിലിറങ്ങിയിരുന്നു.

Related Tags :
Similar Posts