< Back
World
Cafe Names Breakfast
World

പ്രഭാത ഭക്ഷണത്തിന് സ്ഥിരം ഉപഭോക്താവിന്റെ പേര് നൽകി റെസ്റ്റോറന്റിന്‍റെ സര്‍പ്രൈസ്; മെനുവിൽ തന്റെ പേര് കണ്ടു ഞെട്ടി വയോധികൻ- വീഡിയോ

Web Desk
|
5 May 2023 10:05 AM IST

സോസേജുകളും പകുതി വേവിച്ച മുട്ടകളും വറുത്ത പച്ചക്കറികളുമടങ്ങുന്നതായിരുന്നു അദ്ദേഹത്തെ പ്രിയപ്പെട്ട പ്രഭാത ഭക്ഷണം

അയര്‍ലണ്ട്: ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. ചിലർ സ്ഥിരമായി പോകുന്ന റെസ്റ്റോറന്റ് ഉണ്ടാകും. അവിടെ അവർക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒന്നോ രണ്ടോ വിഭവമുണ്ടാകും. സ്ഥിരമായി എത്തുന്നത് കൊണ്ട് റെസ്റ്റോറന്റ് ജീവനക്കാർക്ക് അവരെയും പരിചയമുണ്ടാകും. ചിലപ്പോൾ നമ്മളെ കാണുമ്പോൾ തന്നെ ഭക്ഷണം ഏതാണെന്ന് ചോദിക്കാതെ മേശക്ക് മുന്നിൽ എത്തിക്കുകയും ചെയ്യും.എന്നാൽ സ്ഥിരമായി എത്തുന്ന ഒരു ഉപഭോക്താവിന് ആ റെസ്റ്റോറന്റ് നൽകിയ വിലമതിക്കാനാവാത്ത സമ്മാനമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

ഒരു ഐറിഷ് കഫെയാണ് അവരുടെ ഏറ്റവും പ്രിയപ്പെട്ട കസ്റ്റമർക്ക് വേണ്ടി സർപ്രൈസ് നൽകിയത്. അയർലണ്ടിലെ കറെയായ ഗ്രാൻജെകോൺ കിച്ചണിൽ സ്ഥിരമായി പ്രഭാതഭക്ഷണം കഴിക്കാൻ ജോൺ എന്ന് പേരുള്ളയാൾ എത്തുമായിരുന്നു. സോസേജുകളും പകുതി വേവിച്ച മുട്ടകളും വറുത്ത പച്ചക്കറികളുമടങ്ങുന്നതായിരുന്നു അദ്ദേഹത്തെ പ്രിയപ്പെട്ട പ്രഭാത ഭക്ഷണം.

ഒരുദിവസം അദ്ദേഹം ഭക്ഷണം കഴിക്കാനെത്തിയപ്പോൾ റെസ്‌റ്റോറന്റ് ജീവനക്കാർ തങ്ങളുടെ മെനു അദ്ദേഹത്തിന് നൽകി.അതിൽ നോക്കിയപ്പോൾ ഒരു വിഭവത്തിന്റെ പേര് കണ്ട് അദ്ദേഹം ഞെട്ടി..ജോൺ ബ്രേക്ക് ഫാസ്റ്റ് എന്നായിരുന്നു അതിലെ ഒരു വിഭവത്തിന്റെ പേര്. ജോൺ എന്നയാൾ ഞങ്ങളുടെ വർഷങ്ങളായുള്ള കസ്റ്റമറാണ്. എന്നും പ്രഭാതഭക്ഷണം കഴിക്കാൻ അദ്ദേഹം എത്തും. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വിഭവത്തിന് ജോൺസ് ബ്രേക്ഫാസ്റ്റ് എന്ന പേര് നൽകി...കഫെ ഉടമകൾ പറയുന്നു. റെസ്‌റ്റോറന്റ് ജീവനക്കാരൻ പകർത്തിയ വീഡിയോ ഇതിനോടകം തന്നെ ശ്രദ്ധനേടി. നിരവധി പേരാണ് വിഡീയോക്ക് കമന്റ് ചെയ്തിരിക്കുന്നത്. ഹൃദയസ്പർശിയായ വീഡിയോ...നിങ്ങളുടെ സമ്മാനം ക്യൂട്ടായിരുന്നു എന്നിങ്ങനെ പോകുന്നു കമന്റുകൾ .


Similar Posts