< Back
World
‘Can you tell us how he died?’: Mohamed Salah criticises Uefa over tribute to ‘Palestinian Pelé’
World

'ഫലസ്തീൻ പെലെ എങ്ങനെ മരിച്ചു?'; യുവേഫയോട് മുഹമ്മദ് സല

Web Desk
|
10 Aug 2025 9:45 AM IST

വടക്കൻ ഗസ്സയിലെ സഹായവിതരണ കേന്ദ്രത്തിൽ ഭക്ഷണത്തിനായി കാത്തിരിക്കുമ്പോൾ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് സുലൈമാൻ അൽ ഉബൈദ് കൊല്ലപ്പെട്ടത്.

ഫലസ്തീൻ പെലെ സുലൈമാൻ അൽ ഉബൈദിന്റെ മരണത്തിൽ യുവേഫയോട് ചോദ്യങ്ങളുമായി ലിവർപൂൾ താരം മുഹമ്മദ് സല. ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട സുലൈമാൻ അൽ ഉെൈബെദിന് ആദരാഞ്ജലിയർപ്പിച്ച് യുവേഫ എക്‌സ് പോസ്റ്റിട്ടിരുന്നു. അത് റീട്വീറ്റ് ചെയ്തുകൊണ്ട് സലയുടെ ചോദ്യം.

'ഫലസ്തീൻ പെലെ ആയ സുലൈമാൻ അൽ ഉബൈദിന് വിട. ഏറ്റവും ഇരുണ്ട സമയങ്ങളിൽ പോലും എണ്ണമറ്റ കുട്ടികൾക്ക് പ്രതീക്ഷ നൽകിയ പ്രതിഭ'- ഇതായിരുന്നു വെള്ളിയാഴ്ച പുറത്തുവന്ന യുവേഫയോട് എക്‌സ് പോസ്റ്റ്. ഇത് റീട്വീറ്റ് ചെയ്താണ് അവൻ എങ്ങനെ, എവിടെ വെച്ച് എന്തുകൊണ്ട് മരിച്ചു എന്ന് ഞങ്ങളോട് പറയാമോ? എന്ന സലയുടെ ചോദ്യം.

വടക്കൻ ഗസ്സയിലെ സഹായവിതരണ കേന്ദ്രത്തിൽ ഭക്ഷണത്തിനായി കാത്തിരിക്കുമ്പോൾ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് സുലൈമാൻ അൽ ഉബൈദ് കൊല്ലപ്പെട്ടത്. എന്നാൽ ഈ വിവരങ്ങളൊന്നും യുവേഫയുടെ പോസ്റ്റിൽ ഇല്ല.

2007ലാണ് സുലൈമാൻ ഉബൈദ് ഫലസ്തീൻ ദേശീയ ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്. രാജ്യത്തിനായി 24 മത്സരങ്ങളിൽ അദ്ദേഹം കളത്തിലിറങ്ങിയിട്ടുണ്ട്. 2010-ലെ വെസ്റ്റ് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ ചാമ്പ്യൻഷിപ്പിൽ യെമനെതിരെ ഉബൈദ് നേടിയ ഒരു സിസർ-കിക്ക് അദ്ദേഹത്തിന്റെ അവിസ്മരണീയ പ്രകടനങ്ങളിലൊന്നായി വാഴ്ത്തപ്പെടുന്നു.

ദീർഘമായ തന്റെ കരിയറിൽ, 41 കാരനായ ഉബൈദ് മൊത്തം 100-ലധികം ഗോളുകൾ നേടിയിട്ടുണ്ടെന്നും ഫലസ്തീൻ ഫുട്ബോളിലെ ഏറ്റവും തിളക്കമുള്ള താരങ്ങളിൽ ഒരാളായിരുന്നു അദ്ദേഹമെന്നും ഫലസ്തീൻ ഫുട്‌ബോൾ അസോസിയേഷൻ പറഞ്ഞിരുന്നു.

Similar Posts