< Back
World
കൊവാക്സിന്‍ സ്വീകരിച്ചവര്‍ക്ക് പ്രവേശനാനുമതി നല്‍കി കാനഡ
World

കൊവാക്സിന്‍ സ്വീകരിച്ചവര്‍ക്ക് പ്രവേശനാനുമതി നല്‍കി കാനഡ

Web Desk
|
22 Nov 2021 12:31 PM IST

നവംബര്‍ 3നാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്സിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം ലഭിക്കുന്നത്

ഭാരത് ബയോടെകിന്‍റെ കോവിഡ് വാക്സിനായ കൊവാക്സിനെടുത്തവര്‍ക്ക് പ്രവേശനാനുമതി നല്‍കി കാനഡ. കൊവാക്സിന്‍ രണ്ടു ഡോസെടുത്തവര്‍ക്കാണ് അനുമതി. നവംബര്‍ 30 മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടന അനുമതി നല്‍കിയ വാക്സിനുകള്‍ എടുത്തവര്‍ക്ക് കാനഡയില്‍ പ്രവേശനം അനുവദിക്കുമെന്ന് കനേഡിയന്‍ സര്‍ക്കാര്‍ ഈയിടെ വ്യക്തമാക്കിയിരുന്നു.

നിലവില്‍ ഫൈസര്‍ വാക്സിന്‍, മൊഡേണ, അസ്ട്രാസെന്‍ക, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍,ബയോണ്‍ടെക് എന്നീ വാക്സിനുകളെടുത്തവര്‍ക്ക് കാനഡ പ്രവേശനം അനുവദിക്കുന്നുണ്ട്.

നവംബര്‍ 3നാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്സിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം ലഭിക്കുന്നത്. ഡെല്‍റ്റ വകഭേദത്തിനെതിരെ കൊവാക്‌സിന്‍ 70% ഫലപ്രദമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. കോവിഷീല്‍ഡ് കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും അധികം പേര്‍ സ്വീകരിച്ചത് കൊവാക്‌സിനാണ്. നവംബർ 22 മുതൽ അന്താരാഷ്‌ട്ര യാത്രക്കാർക്കുള്ള അംഗീകൃത കോവിഡ് -19 വാക്‌സിനുകളുടെ പട്ടികയിൽ ഇന്ത്യയുടെ കൊവാക്‌സിൻ ഉൾപ്പെടുത്തുമെന്ന് ബ്രിട്ടീഷ് സർക്കാർ നേരത്തെ അറിയിച്ചിരുന്നു.

Related Tags :
Similar Posts