< Back
World
റഷ്യന്‍ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട പൂച്ചയെ യുക്രൈന്‍ ആഭ്യന്തര മന്ത്രാലയം ദത്തെടുത്തു
World

റഷ്യന്‍ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട പൂച്ചയെ യുക്രൈന്‍ ആഭ്യന്തര മന്ത്രാലയം ദത്തെടുത്തു

Web Desk
|
11 April 2022 9:08 AM IST

യുക്രൈനിലെ ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവ് ആന്‍റണ്‍ ഗെരാഷ്‌ചെങ്കോയാണ് ദത്തെടുക്കലിനെക്കുറിച്ച് ശനിയാഴ്ച അറിയിച്ചത്

യുക്രൈന്‍: യുക്രൈനിലെ ബോറോദ്യങ്ക മേഖലയില്‍ റഷ്യന്‍ ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട പൂച്ചയെ യുക്രൈന്‍ ആഭ്യന്തര മന്ത്രാലയം ദത്തെടുത്തു. യുക്രൈനിലെ ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവ് ആന്‍റണ്‍ ഗെരാഷ്‌ചെങ്കോയാണ് ദത്തെടുക്കലിനെക്കുറിച്ച് ശനിയാഴ്ച അറിയിച്ചത്.

''ബോറോദ്യങ്കയില്‍നിന്ന് അതിജീവിച്ച പൂച്ചയെ ഓര്‍ക്കുന്നുണ്ടോ? അവന്‍ ഇപ്പോള്‍ ആഭ്യന്തര കാര്യ മന്ത്രാലയത്തില്‍ താമസിക്കുന്നു, ഭക്ഷണം നല്‍കി, കുളിച്ചു, സ്‌നേഹിക്കുന്നു. എല്ലാ പ്രധാനപ്പെട്ട മീറ്റിഗുകളിലും അവന്‍ പങ്കെടുക്കും'' അദ്ദേഹം ട്വീറ്റ് ചെയ്തു. കടുത്ത മൃഗസ്നേഹിയായ ജെറാഷ്ചെങ്കോ, തകര്‍ന്ന കോണ്‍ക്രീറ്റ് കട്ടകള്‍ക്കിടയില്‍ നിന്നും രക്ഷിച്ചെടുത്ത പൂച്ചയുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. യുക്രൈന്‍ സര്‍ക്കാരിന്‍റെ ദത്തെടുക്കലിനെ നെറ്റിസണ്‍സ് ആവേശത്തോടെയാണ് സ്വീകരിച്ചത്. ചിലര്‍ പൂച്ചയുടെ ഉടമകള്‍ക്ക് എന്തു സംഭവിച്ചിരിക്കാമെന്നും ആശങ്കപ്പെട്ടു.

ഒരാഴ്ചക്ക് മുന്‍പ് സ്റ്റെപാന്‍ എന്ന പൂച്ച യുക്രൈനിലെ ഉപേക്ഷിക്കപ്പെട്ട മൃഗങ്ങള്‍ക്കായി സോഷ്യല്‍മീഡിയയിലൂടെ പണം സ്വരൂപിച്ചിരുന്നു. ഏഴു ലക്ഷം രൂപയാണ് 13 വയസുള്ള സ്റ്റെപാന്‍ കളക്ട് ചെയ്തത്.

Related Tags :
Similar Posts