< Back
World
ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി കാത്തോലിക്കാ ബാവ
World

ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി കാത്തോലിക്കാ ബാവ

Web Desk
|
11 Sept 2023 6:04 PM IST

ബാവയും സഭാ പ്രതിനിധി സംഘത്തിനുമൊപ്പം മാർപ്പാപ്പ ഉച്ചഭക്ഷണം കഴിച്ചു. ആറൻമുള കണ്ണാടി മാർപ്പാപ്പയ്ക്ക് സമ്മാനമായി നൽകി

കോട്ടയം: റോം സന്ദർശിക്കുന്ന ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാത്തോലിക്കാ ബാവ വത്തിക്കാൻ അപ്പോസ്തോലിക് പാലസിൽ സഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച ഒരു മണിക്കൂർ നീണ്ടു.


ബാവയും സഭാ പ്രതിനിധി സംഘത്തിനുമൊപ്പം മാർപ്പാപ്പ ഉച്ചഭക്ഷണം കഴിച്ചു. ആറൻമുള കണ്ണാടി മാർപ്പാപ്പയ്ക്ക് സമ്മാനമായി നൽകി. കുർബാനയ്ക്ക് ഉപയോഗിക്കുന്ന കാസ മാർപ്പാപ്പ സമ്മാനിച്ചു.


ഞായറാഴ്‌ച രാവിലെ ഒൻപതിന്‌ റോമിലെ സെയ്‌ന്റ് പോൾസ് പള്ളിയിൽ കുർബാന അർപ്പിച്ച കാത്തോലിക്കാ ബാവ, റോമിലുള്ള മലങ്കര ഓർത്തഡോക്സ് സഭാംഗങ്ങളുമായി ആശയവിനിമയം നടത്തി. തുടർന്ന് സെയ്‌ൻ്റ പീറ്റേഴ്സ് ബസിലിക്ക സന്ദർശിച്ചു.അർമീനിയൻ ചർച്ചിന്റെ നേതൃത്വത്തിൽ നടത്തിയ എക്യൂെമനിക്കൽ പങ്കെടുത്തു. ചൊവ്വാഴ്‌ച ബാവയും മലങ്കര ഓർത്തഡോക്സ് സഭാ പ്രതിനിധിസംഘവും നാട്ടിലേക്ക് മടങ്ങും.

Similar Posts