< Back
World
islamophobia
World

ജർമനിയിൽ മുസ്‍ലിം വിരുദ്ധ വംശീയത റിപ്പോർട്ട് ചെയ്യാൻ കേന്ദ്രം തുടങ്ങുന്നു

Web Desk
|
29 Dec 2024 2:33 PM IST

ഇത്തരത്തിലുള്ള ലോകത്തിലെ ആദ്യ കേന്ദ്രമാകുമിത്

ബെർലിൻ: ജർമനിയിൽ മുസ്ലിം വിരുദ്ധ വംശീയത റിപ്പോർട്ട് ചെയ്യാനുള്ള കേന്ദ്രം തുടങ്ങുന്നു. ‘MEDAR’ എന്ന കേന്ദ്രത്തിൽ മുസ്ലിംകൾക്കെതിരെ നടക്കുന്ന ആക്രമങ്ങളും കുറ്റകൃത്യങ്ങളും റിപ്പോർട്ട് ചെയ്യാം. മുസ്ലിംകളല്ലാത്ത വിദേശികളെ ലക്ഷ്യമിട്ടുള്ള വംശീയ ആക്രമണങ്ങൾ സംബന്ധിച്ചും ഇവിടെ റിപ്പോർട്ട് നൽകാവുന്നതാണ്.

ജർമനിയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ നോർത്ത് റൈൻ-വെസ്റ്റ്ഫാലിയിലാണ് കേന്ദ്രം സ്ഥാപിക്കുന്നത്. 1.7 ദശലക്ഷം മുസ്‍ലിംകളാണ് ഇവിടെ താമസിക്കുന്നത്. മുസ്ലിംകൾക്കും അവരുടെ ആരാധനാലയങ്ങൾക്കും നേരെ നിരവധി ആക്രമണങ്ങൾക്ക് ഈ സംസ്ഥാനം സാക്ഷ്യം വഹിച്ചിട്ടുണ്ട്. 2022 ജനുവരിയിൽ, ഇസെർലോൺ നഗരത്തിലെ നിരവധി മുസ്ലിം ശവക്കല്ലറകൾ തകർക്കപ്പെട്ടു.

2022 ഏപ്രിലിൽ നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ, പ്രദേശത്തുടനീളമുള്ള യഹൂദ വിരുദ്ധ സംഭവങ്ങൾ രേഖപ്പെടുത്താൻ ലക്ഷ്യമിട്ട് സെമിറ്റിസത്തെക്കുറിച്ചുള്ള ഗവേഷണ-വിവര കേന്ദ്രവും ആരംഭിച്ചിരുന്നു.

2025 മാർച്ചോടെയാകും MEDAR സംവിധാനം ആരംഭിക്കുക എന്നാണ് വിവരം. ഇതോടെ മുസ്ലിം വിരുദ്ധ സംഭവങ്ങൾക്കായി ഒരു റിപ്പോർട്ടിങ് കേന്ദ്രം ആരംഭിക്കുന്ന ആദ്യ രാജ്യമായി ജർമനി മാറും.

Similar Posts