< Back
World
Chaka Penguin Becomes  First In The World To Get An MRI Scan,latest world news,നടക്കുമ്പോൾ ബാലൻസ് നഷ്ടമാകുന്നു; പെൻഗ്വിന് എം.ആർ.ഐ സ്‌കാനിങ് നടത്തി-ലോകത്താദ്യം,
World

നടക്കുമ്പോൾ ബാലൻസ് നഷ്ടമാകുന്നു; ലോകത്താദ്യമായി പെൻഗ്വിന് എം.ആർ.ഐ സ്‌കാനിങ് നടത്തി

Web Desk
|
27 April 2023 2:00 PM IST

ഫെയറി പെൻഗ്വിനുകളെക്കുറിച്ച് കൂടുതൽ അറിയാനും അവയെ പരിപാലിക്കാനും ഈ നീക്കം വളരെ പ്രധാനപ്പെട്ടതാണെന്ന് സീ ലൈഫ് അധികൃതർ വ്യക്തമാക്കി

വെല്ലിംഗ്ടൺ: ആരോഗ്യ പ്രശ്‌നങ്ങൾ കണ്ടെത്താൻ മനുഷ്യർക്ക് എം.ആർ.ഐ സ്‌കാനിങ് നിർദേശിക്കുന്നത് സാധാരണമാണ്. എന്നാല്‍ ന്യൂസിലൻഡിന്റെ തലസ്ഥാന നഗരമായ വെല്ലിംഗ്ടണിൽ ആരോഗ്യ പ്രശ്‌നം കണ്ടെത്താൻ എം.ആർ.ഐ സ്‌കാനിങ്ങിന് വിധേയമാക്കിയത് ഒരു പെൻഗ്വിനെയാണ് . ലോകത്ത് ആദ്യമായാണ് ഒരു പെൻഗ്വിനെ എം.ആർ.ഐ സ്‌കാനിങ്ങിന് വിധേയമാക്കുന്നത്.

വെയ്മൗത്തിലെ സീ ലൈഫിൽ താമസിക്കുന്ന 'ചക' എന്നു പേരുള്ള ഫെയറി പെൻഗ്വിനിന് നടക്കുമ്പോൾ ഇടക്ക് ബാലൻസ് നഷ്ടമാകുന്ന പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിനെക്കുറിച്ച് കൂടുതൽ അറിയാനാണ് 'ചക'യെ കേവ് വെറ്റിനറി വിദഗ്ധരുടെ അടുത്ത് കൊണ്ടുപോകാൻ തീരുമാനിച്ചതെന്ന് വെയ്മൗത്ത് സീ ലൈഫ് അഡ്വഞ്ചർ പാർക്ക് പറയുന്നു. കേവ് വെറ്റിനറി വിദഗ്ധർ വളരെ ശ്രദ്ധയോടെയാണ് എം.ആർ.ഐ സ്‌കാനിങ് നടത്തിയത്.

വെറ്റിനറി വിഭാഗത്തെ സംബന്ധിച്ച് ആദ്യമായാണ് പെൻഗ്വിനെ എം.ആർ.ഐ സ്‌കാനിങ്ങിന് വിധേയമാക്കുന്നത്. ഇതിനായി ചകയെ ശല്യപ്പെടുത്താതെ തീർത്തും സ്വസ്ഥമാക്കിയാണ് സ്‌കാനിങ് നടത്തിയത്. എം.ആർ.ഐ എടുക്കുന്ന നടപടികൾ ലളിതമാണെങ്കിലും കൂടുതൽ കരുതലോടെയും ശ്രദ്ധയോടെയുമാണ് ഇക്കാര്യങ്ങൾ പൂർത്തിയാക്കിയത്. സ്‌കാനിങ് റിപ്പോർട്ടിൽ ഗുരുതരമായ ആരോഗ്യപ്രശ്ങ്ങളൊന്നും കണ്ടെത്തിയിട്ടില്ല.

മാത്രമല്ല, ചക തന്റെ സഹ പെൻഗ്വിനുകളുമായി ഭക്ഷണം കഴിക്കുകയും ഇടപഴകുകയും ചെയ്യുകയും ആരോഗ്യകരമായ ജീവിതം നയിക്കുന്നുണ്ട്. അതുകൊണ്ട് പേടിക്കാനില്ലെന്നും വിദഗ്ധർ പറയുന്നു.

ഫെയറി പെൻഗ്വിനുകളെക്കുറിച്ച് കൂടുതൽ അറിയാനും അവയെ പരിപാലിക്കാനും ഈ നീക്കം വളരെ പ്രധാനപ്പെട്ടതാണെന്ന് സീ ലൈഫ് അധികൃതർ വ്യക്തമാക്കി. ലോകത്ത് തന്നെ ആദ്യമായാണ് ഫെയറിനെ പെൻഗ്വിനെ എം.ആർ.ഐ സ്‌കാനിങ്ങിന് വിധേയമാക്കുന്നതെന്നും വെറ്ററിനറി സയൻസ് ലോകത്തിനും പെൻഗ്വിൻ ലോകത്തിനും ഇതൊരു വലിയ മുന്നേറ്റമാണെന്നും സീ ലൈഫ് വെയ്മൗത്തിലെ ക്യൂറേറ്റർ കിക്കോ ഇറോള പറഞ്ഞു.


Similar Posts