< Back
World
ചെസ് മത്സരത്തിൽ ഊഴം തെറ്റിച്ച് കരുനീക്കം; ഏഴു വയസ്സുകാരന്റെ വിരലൊടിച്ച് റോബോട്ട്- വീഡിയോ
World

ചെസ് മത്സരത്തിൽ ഊഴം തെറ്റിച്ച് കരുനീക്കം; ഏഴു വയസ്സുകാരന്റെ വിരലൊടിച്ച് റോബോട്ട്- വീഡിയോ

Web Desk
|
25 July 2022 8:15 PM IST

റോബോട്ടിന്റെ കരുനീക്കം പൂർത്തിയാകുന്നതിനു മുമ്പേ കരുനീക്കാൻ തുനിഞ്ഞ ക്രിസ്റ്റഫറിന്റെ കൈയ്ക്കു മുകളിലേക്ക് റോബോട്ട് കയ്യെടുത്തു വയ്ക്കുന്നത് വിഡിയോയിൽ കാണാം

മോസ്‌കോ: ചെസ് മത്സരത്തിൽ ഊഴം തെറ്റിച്ച് കരുനീക്കിയ ഏഴു വയസ്സുകാരൻ ക്രിസ്റ്റഫറിന്റെ വിരലൊടിച്ച് റോബോർട്ട്. ജൂലൈ 19ന് നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ നടന്ന മോസ്‌കോ ചെസ് ഓപ്പൺ ടൂർണമെന്റിനിടെയാണ് റോബോട്ട് കുട്ടിയുടെ വിരലൊടിച്ചത്. റോബോർട്ടിന്റെ ഊഴം പൂർത്തിയാകും മുമ്പേ ക്രിസ്റ്റഫർ കരുനീക്കിയതാണ് പ്രശ്‌നത്തിന് കാരണമായതെന്ന് റഷ്യൻ ചെസ് ഫെഡറേഷൻ വൈസ് പ്രസിഡന്റ് സെർജി സ്മാഗിൻ വ്യക്തമാക്കി.

റോബോട്ടിന്റെ കരുനീക്കം പൂർത്തിയാകുന്നതിനു മുമ്പേ കരുനീക്കാൻ തുനിഞ്ഞ ക്രിസ്റ്റഫറിന്റെ കൈയ്ക്കു മുകളിലേക്ക് റോബോട്ട് കയ്യെടുത്തു വയ്ക്കുന്നത് വിഡിയോയിൽ കാണാം. കൈ വലിക്കാൻ കഴിയാതെ വേദനകൊണ്ട് പുളഞ്ഞ ക്രിസ്റ്റഫറിനെ സമീപത്തുണ്ടായിരുന്നവരാണ് രക്ഷപ്പെടുത്തിയത്. ഓടിയെത്തിയ ഒരു കൂട്ടം ആളുകൾ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.

ഒൻപതു വയസ്സിനു താഴെ പ്രായമുള്ള ചെസ് താരങ്ങളിൽ ഏറെ പ്രതീക്ഷയുള്ള താരമാണ് ക്രിസ്റ്റഫറെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റോബട്ടിന്റെ കൈയ്ക്ക് അടിയിൽപ്പെട്ടതോടെ കുട്ടിയുടെ വിരലൊടിഞ്ഞെന്നാണ് റിപ്പോർട്ട്.

Similar Posts