< Back
World

World
മുഖ്യമന്ത്രി ദുബൈയിലെത്തി; യുഎഇയിലെ വിവിധ എമിറേറ്റുകൾ സന്ദർശിക്കും
|29 Jan 2022 11:01 AM IST
ദുബൈ വിമാനത്താവളത്തിൽ ദുബൈ കോൺസുൽ ജനറൽ അമൻപുരി മുഖ്യമന്ത്രിയെ സ്വീകരിച്ചു
അമേരിക്കയിലെ മേയോ ക്ലിനിക്കില്‍ ചികിത്സയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായില്‍ എത്തി. ഒരാഴ്ച യുഎഇയിലെ വിവിധ എമിറേറ്റുകള്‍ മുഖ്യമന്ത്രി സന്ദർശിക്കും. ദുബായ് എക്സ്പോയിലെ കേരള പവലിയന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. അബുദാബി, ഷാർജ എന്നിവിടങ്ങളിലെ മന്ത്രിമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തും. ഏഴാം തീയതി തിരുവനന്തപുരത്ത് മടങ്ങി എത്തിയേക്കും
ദുബൈ വിമാനത്താവളത്തിൽ ദുബൈ കോൺസുൽ ജനറൽ അമൻപുരി മുഖ്യമന്ത്രിയെ സ്വീകരിച്ചു. ഒന്നാം തിയതി മുതലാണ് യുഎഇയിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികൾ ആരംഭിക്കുന്നത്. അറബ് ലോകത്തെ നിക്ഷേപക പ്രമുഖരെ നേരിൽ കാണും മലയാളി വ്യവസായികളെയും സംരഭകരെയും ലക്ഷ്യമിട്ടുള്ള സംഗമത്തിൽ മുഖ്യമന്ത്രി പങ്കെടുക്കുമെന്നാണ് സൂചന.