< Back
World

World
വളർത്തു പൂച്ചകൾക്ക് കോവിഡ്; പൂച്ചകളെ കൊന്നൊടുക്കി ചൈന
|29 Sept 2021 8:35 PM IST
പൂച്ചകളുടെ ഉടമയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് പൂച്ചകൾക്കും കോവിഡ് പോസിറ്റീവായത്.
വളർത്തു പൂച്ചകൾക്കു കോവിഡ് സ്ഥിരീകരിച്ചതോടെ അവയെ കൊന്നൊടുക്കി ചൈന. ചൈനയിലെ ഹർബിൻ സിറ്റിയിലാണ് സംഭവം. ഒരു വീട്ടിലെ മൂന്നു പൂച്ചകളെയാണ് കൊന്നൊടുക്കിയത്.മൃഗങ്ങൾക്കു കോവിഡ് ബാധിച്ചാൽ ചികിത്സയില്ലെന്നും ആയതിനാൽ കോവിഡ് വ്യാപനമുണ്ടാകാൻ അതു കാരണമാകുമെന്നാണ് അധികൃതർ അറിയിച്ചത്. പൂച്ചകളുടെ ഉടമയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് പൂച്ചകൾക്കും കോവിഡ് പോസിറ്റീവായത്.
അതേസമയം മൃഗങ്ങളിൽ കോവിഡ് വ്യാപനമുണ്ടാകാനുള്ള സാധ്യത കുറവാണെന്ന് യു.എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ റിപ്പോർട്ട് ചെയ്തിരുന്നു. കോവിഡ് ബാധയുള്ള മനുഷ്യരിൽ നിന്നു മൃഗങ്ങളിലേക്കു രോഗം വ്യാപിക്കാനുള്ള സാധ്യതയും കുറവാണെന്ന് റിപ്പോർട്ടിൽ പറയുന്നു.എന്നാൽ മിങ്ക് ഫാമുകളിൽ കോവിഡ് വ്യാപനമുണ്ടായ വാർത്തകൾ പുറത്തു വന്നിരുന്നു.