< Back
World
സിനിമാ ഷൂട്ടിങ്ങിനിടെ നടന്റെ തോക്കിൽ നിന്നു വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു; സംവിധായകന് പരിക്ക്
World

സിനിമാ ഷൂട്ടിങ്ങിനിടെ നടന്റെ തോക്കിൽ നിന്നു വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു; സംവിധായകന് പരിക്ക്

Web Desk
|
22 Oct 2021 12:56 PM IST

യുഎസിലെ സാന്റാ ഫെയിൽ റസ്റ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് അപകടം

സിനിമാ ഷൂട്ടിങ്ങിനിടെ നടന്റെ തോക്കിൽനിന്നുള്ള വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു. ചിത്രത്തിന്റെ സംവിധായകന് പരിക്കേറ്റു. യുഎസിലെ സാന്റാ ഫെയിൽ റസ്റ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് അപകടം. മുതിർന്ന നടൻ അലെക് ബാൾഡ്വിന്നിന്റെ തോക്കിൽനിന്ന് വെടിയേറ്റാണ് ഛായാഗ്രാഹക ഹലൈന ഹച്ചിൻസ് (42) മരിച്ചത്.

സംവിധായകൻ ജോയൽ സൂസയ്ക്കു പരിക്കേറ്റു. ഷൂട്ടിങ്ങിന് ഉപയോഗിക്കുന്ന തോക്കിൽ നിന്നുള്ള വെടിയാണ് ഇരുവർക്കും ഏറ്റത്.

വെടിയേറ്റ ഹലൈനയെ ന്യൂമെക്സിക്കോ യൂണിവേഴ്സിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. നാൽപ്പിയെട്ടുകാരനായ ജോയൽ ക്രിസ്റ്റസ് സെന്റ് വിൻസെന്റ് റീജിയനൽ മെഡിക്കൽ സെന്ററിൽ ചികിത്സയിലാണ്. സംഭവിച്ചത് എന്താണെന്ന് അന്വേഷിച്ചുവരികയാണെന്ന് അധികൃതർ പറഞ്ഞു.

Similar Posts