World
Nozima Husainova

നോസിമ ഹുസൈനോവ

World

ഇസ്രായേല്‍ വിരുദ്ധ പോസ്റ്റ്; ജീവനക്കാരിയെ പുറത്താക്കി സിറ്റി ബാങ്ക്

Web Desk
|
21 Oct 2023 8:03 AM IST

ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റ് ബാങ്കിലെ ജീവനക്കാരിയായ നോസിമ ഹുസൈനോവയെയാണ് പുറത്താക്കിയത്

ന്യൂയോര്‍ക്ക്: സോഷ്യല്‍മീഡിയയിലൂടെ ഇസ്രായേലിനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയതിന് സിറ്റി ബാങ്ക് ജീവനക്കാരിയെ ജോലിയില്‍ നിന്നും പുറത്താക്കി. ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റ് ബാങ്കിലെ ജീവനക്കാരിയായ നോസിമ ഹുസൈനോവയെയാണ് പുറത്താക്കിയത്.

ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ''എന്തുകൊണ്ട് ഹിറ്റ്ലര്‍ ജൂതരെയെല്ലാം ഭൂമിയില്‍ നിന്ന് തുടച്ചു നീക്കാനാഗ്രഹിച്ചു എന്നതില്‍ അദ്ഭുതം തോന്നുന്നില്ല” എന്നായിരുന്നു ഹുസൈനോവയുടെ വിദ്വേഷ പ്രസ്താവന. സ്റ്റോപ്പ് ആന്‍റിസെമിറ്റിസം എന്ന എക്സ് അക്കൗണ്ടില്‍ ഹുസൈനോവയുടെ പ്രസ്താവനയുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചതോടെ വന്‍പ്രതിഷേധമാണ് ഉയര്‍ന്നത്. നിങ്ങളുടെ ജീവനക്കാരി ഇത്ര നികൃഷ്ടമായ യഹൂദ വിരോധമുള്ളയാളാണോ...സിറ്റി ബാങ്ക്? വിമര്‍ശകര്‍ ചോദിച്ചു. കമന്‍റ് ശ്രദ്ധയില്‍പെട്ട സിറ്റി ഗ്രൂപ്പ് അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തു.

''യഹൂദവിരുദ്ധതയെയും മറ്റ് വിദ്വേഷ പ്രസംഗങ്ങളെയും ഞങ്ങൾ ശക്തമായി അപലപിക്കുന്നു'' സിറ്റി ബാങ്ക് എക്സില്‍ കുറിച്ചു. ജീവനക്കാരിയെ പുറത്താക്കിയതായും അവര്‍ അറിയിച്ചു. "സമൂഹമാധ്യമങ്ങളിൽ വിമത വിരുദ്ധ അഭിപ്രായം പോസ്റ്റ് ചെയ്ത വ്യക്തിയുടെ ജോലി ഞങ്ങൾ അവസാനിപ്പിച്ചു. യഹൂദവിരുദ്ധതയെയും എല്ലാ വിദ്വേഷ പ്രസംഗങ്ങളെയും ഞങ്ങൾ അപലപിക്കുന്നു, ഞങ്ങളുടെ ബാങ്കിൽ ഇത് വെച്ചുപൊറുപ്പിക്കില്ല," കുറിപ്പില്‍ പറയുന്നു. വിദ്വേഷം പ്രചരിപ്പിച്ച ജീവനക്കാരിക്ക് നേരെ നടപടിയെടുത്തതില്‍ സ്റ്റോപ്പ് ആന്റിസെമിറ്റിസം ഗ്രൂപ്പ് ബാങ്കിന് നന്ദിയറിയിക്കുകയും ചെയ്തു.

Similar Posts