< Back
World
പ്രധാന അവതാരകന്‍ ക്രിസ് കോമോയെ പുറത്താക്കി സിഎൻഎൻ; അസാധാരണ നടപടി
World

പ്രധാന അവതാരകന്‍ ക്രിസ് കോമോയെ പുറത്താക്കി സിഎൻഎൻ; അസാധാരണ നടപടി

Web Desk
|
1 Dec 2021 11:18 AM IST

സഹോദരനെ പ്രതിരോധിക്കാൻ ക്രിസ് നടത്തിയ ഇടപെടലുകളിലാണ് സിഎൻഎൻ നടപടിയെടുത്തത്

ന്യൂയോർക്ക്: പ്രൈം ടൈം അവതാരകന്‍ ക്രിസ് കോമോയെ സസ്പൻഡ് അന്താരാഷ്ട്ര വാർത്താ മാധ്യമമായ സിഎൻഎൻ. ലൈംഗിക പീഡന പരാതി നേരിടുന്ന ന്യൂയോർക്ക് മുൻ ഗവർണറും സഹോദരനുമായ ആൻഡ്ര്യൂ കോമോയെ സഹായിച്ചു എന്ന കുറ്റത്തിനാണ് ഇദ്ദേഹത്തെ അനിശ്ചിത കാലത്തേക്ക് സസ്‌പെൻഡ് ചെയ്തത്.

കോവിഡ് മഹാമാരിക്കാലത്ത് ദിനംപ്രതിയുള്ള വാർത്താ സമ്മേളനത്തിലൂടെ ഏറെ ജനപ്രിയനായ നേതാവായി മാറിയ ഗവർണറാണ് ആൻഡ്ര്യൂ. അന്നാൽ അതിനു ശേഷം നിരവധി ഓഫീസ് ജീവക്കാരികൾ ഇദ്ദേഹത്തിനെതിരെ ലൈംഗിക പീഡനപരാതിയുമായി രംഗത്തെത്തി. ഇതോടെ കഴിഞ്ഞ ഓഗസ്റ്റിൽ അവർ രാജിവയ്ക്കാൻ നിർബന്ധിതനാകുകയായിരുന്നു.

സഹോദരനെ പ്രതിരോധിക്കാൻ ക്രിസ് നടത്തിയ ഇടപെടലുകളിലാണ് സിഎൻഎൻ നടപടിയെടുത്തത്. ന്യൂയോർക്ക് അറ്റോർണി ജനറൽ ഓഫീസ് കഴിഞ്ഞ ദിവസം പ്രസിദ്ധപ്പെടുത്തിയ രേഖകളിലാണ് ഇവ പുറത്തുവന്നത്. നേരത്തെ അറിഞ്ഞതിനേക്കാളും വലിയ ഇടപെടലാണ് ക്രിസ് നടത്തിയതെന്ന് സിഎൻഎൻ വക്താവ് പ്രതികരിച്ചു. ന്യൂയോർക്ക് മുൻ ഗവർണർ മരിയോ കോമോയുടെ മക്കളാണ് ക്രിസും ആൻഡ്ര്യൂവും. തിങ്കളാഴ്ച ക്രിസ് അവതരിപ്പിച്ച പരിപാടിയുടെ ആങ്കറായി എത്തിയത് ആൻഡേഴ്‌സ് കൂപ്പറാണ്.

Related Tags :
Similar Posts