< Back
World

World
ദമ്പതികൾ വിഴുങ്ങിക്കടത്തിയത് 30 കോടിയുടെ കൊക്കൈൻ: കൊച്ചിയിൽ വൻ ലഹരിവേട്ട
|23 Jun 2024 4:52 PM IST
യുവതിയെ എക്സ്റേ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് കൊക്കൈൻ വിഴുങ്ങിയത് കണ്ടെത്തിയത്
കൊച്ചി: മുപ്പത് കോടി വിലമതിക്കുന്ന കൊക്കൈൻ ക്യാപ്സൂളുകൾ വിഴുങ്ങി കൊച്ചിയിലെത്തിയ ടാൻസാനിയൻ ദമ്പതികൾ പിടിയിൽ.നെടുമ്പാശ്ശേരി വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് ഇരുവരെയും ഡി.ആർ.ഐ പിടികൂടിയത്.
എത്യോപ്യയിൽ നിന്ന് ദോഹ വഴിയാണ് ഇവർ മയക്കുമരുന്ന് കൊച്ചിയിലെത്തിച്ചത്. പിടിയിലായ പുരുഷനിൽനിന്ന് 1945 ഗ്രാം കൊക്കൈൻ അടങ്ങിയ 100 ക്യാപ്സൂളുകൾ കണ്ടെടുത്തു.ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
യുവതിയെ എക്സ്റേ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് കൊക്കൈൻ വിഴുങ്ങിയത് കണ്ടെത്തിയത്. ഇവരെ തുടർ നടപടികൾക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.