< Back
World
ഇറാനിലെ യുഎസ് ആക്രമണത്തെ അപലപിച്ച് കൊളംബിയയും ക്യൂബയും
World

ഇറാനിലെ യുഎസ് ആക്രമണത്തെ അപലപിച്ച് കൊളംബിയയും ക്യൂബയും

Web Desk
|
22 Jun 2025 10:03 AM IST

ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിലാണ് അമേരിക്ക ബോംബിട്ടത്

തെഹ്റാന്‍: ഇറാനിലെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ ആക്രമണത്തെ അപലപിച്ച് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍. കൊളംബിയയും ക്യൂബയുമാണ് ആക്രമണത്തെ അപലപിച്ച് രം​ഗത്തെത്തിയത്.

ട്രംപിനെതിരെ ഡെമോക്രാറ്റുകളും രം​ഗത്തെത്തിയിട്ടുണ്ട്. ഏകപക്ഷീയമായ ആക്രമണത്തിലൂടെ പശ്ചിമേഷ്യയെ ട്രംപ് യുദ്ധത്തിലേക്ക് വലിച്ചിടുകയാണെന്നും ഭരണഘടനയെ വെല്ലുവിളിച്ചാണ് ആക്രമണം നടന്നതെന്നും ഡെമോക്രാറ്റുകൾ പറഞ്ഞു. സമാധാനം കൊണ്ടുവരുമെന്ന് പറഞ്ഞയാൾ യുദ്ധം സൃഷ്ടിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. നാൻസ് പെലോസി, ജിയാൻ ഷഹീൻ എന്നിവരാണ് പ്രതികരണം നടത്തിയത്.

ഫോർദോ ഉൾപ്പെടെ ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിലാണ് അമേരിക്ക ബോംബിട്ടത്. ഫോർദോക്ക് പുറമെ നതൻസ് , ഇസ്ഫഹാൻ ആണവ കേന്ദ്രങ്ങളിലാണ് യു എസ് ബോംബ് വർഷിച്ചത്. ദൗത്യം പൂർത്തീകരിച്ചു ബിഗ് 2 ബോംബർ വിമാനങ്ങൾ സുരക്ഷിതമായി മടങ്ങിയെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു.ഇനി സമാധാനത്തിന്റെ യുഗമെന്നും ട്രംപ് പറഞ്ഞു.

അതേസമയം,റേഡിയേഷൻ ഇല്ലെന്നും ജീവനക്കാർ സുരക്ഷിതരാണെന്നും ഇറാൻ അറിയിച്ചു. ആക്രമണം ഫോർദോ പ്ലാന്റിന്റെ കവാടത്തിലാണ് നടന്നതെന്നും ഇറാൻ സ്ഥിരീകരീച്ചു. മുഴുവൻ കേന്ദ്രങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നെന്നും ഇറാന്‍ അറിയിച്ചു.ആണവ കേന്ദ്രങ്ങളിലെ സമ്പുഷ്ടീകരിച്ച യുറേനിയും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നും റിപ്പോർട്ടുകളുണ്ട്

Similar Posts