< Back
World
ജന്മദിനത്തിൽ ഇരട്ട കുഞ്ഞുങ്ങളെ വരവേറ്റ് ദമ്പതികൾ
World

ജന്മദിനത്തിൽ ഇരട്ട കുഞ്ഞുങ്ങളെ വരവേറ്റ് ദമ്പതികൾ

Web Desk
|
30 Aug 2023 9:45 PM IST

സാധാരണ രീതിയിൽ മാതാപിതാക്കളുടെ കുട്ടികളുടെയും ജന്മദിനം ഒരു ദിവസമാകുന്നത് വളരെ വിളരമാണ്

അമേരിക്കൻ ദമ്പതികൾക്ക് തങ്ങളുടെ ജന്മദിനത്തിൽതന്നെ ഇരട്ട കുഞ്ഞുങ്ങൾ പിറന്നു. സിയാറ ബ്ലെയർ, ജോസ് എർവിൻ ദമ്പതികൾക്കാണ് ഏറ്റവും മികച്ച സമ്മാനമായി ഇരട്ട കുഞ്ഞുങ്ങൾ പിറന്നത്. ഇനി മുതൽ ഇവർ നാലു പേരും എല്ലാവർഷവും ഓഗസ്റ്റ് 18 ന് ജന്മദിനമാഘോഷിക്കും.

യഥാർത്തത്തിൽ പ്രസവം ഓഗസ്റ്റ് 28 നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഓഗസ്റ്റ് 17ന് നടത്തിയ സാധാരണയുള്ള പരിശോധനക്കിടെയാണ് ഇത് മാറി മറഞ്ഞത്. ഗർഭപാത്രത്തിലെ കുട്ടികളുടെ പൊസിഷൻ മനസിലാക്കിയ ഡോക്ടർ പ്രസവത്തിലെ സങ്കീർണത ഒഴിവാക്കാൻ സിസേറിയൻ നിർദേശിക്കുകയായിരുന്നു.

ഇതിനെ തുടർന്നാണ് ദമ്പതികൾ സിസേറിയന് തയ്യാറാവുകയും, പ്രസവം ഓഗസ്റ്റ് 18ന് നടത്താൻ സാധിക്കുമോ എന്ന് ആരായുകയും ചെയ്തത്. അതുകൊണ്ട് തന്നെ കുടുംബത്തിലെ എല്ലാവരുടെയും ജന്മദിനം ഒരു ദിവസമായി. സാധാരണ രീതിയിൽ മാതാപിതാക്കളുടെ കുട്ടികളുടെയും ജന്മദിനം ഒരു ദിവസമാകുന്നത് വളരെ വിളരമാണ്.

Related Tags :
Similar Posts