< Back
World
ഇറ്റലിയിൽ വൻ ഉരുൾപൊട്ടൽ; 13 പേരെ കാണാതായി
World

ഇറ്റലിയിൽ വൻ ഉരുൾപൊട്ടൽ; 13 പേരെ കാണാതായി

Web Desk
|
27 Nov 2022 5:40 PM IST

പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്

റോം: ഇറ്റലിയിലെ ഇസ്ഖിയ ദ്വീപിലുണ്ടായ ഉരുള്‍പൊട്ടലില്‍ 13 പേരെ കാണാതായി. 8 പേർ മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ഇന്നലെയുണ്ടായ കനത്ത മഴയിൽ കെട്ടിടങ്ങൾക്കു മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. പത്തിലധികം കെട്ടിടങ്ങള്‍ തകരുകയും ചെളിയും പാറകളും നിറഞ്ഞ അവശിഷ്ടങ്ങൾക്കൊപ്പം നിരവധി കാറുകള്‍ കടലിലേക്ക് ഒഴുകിപ്പോവുകയും ചെയ്തു. ഇതിൽ ആളുകൾ ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് സംശയിക്കുന്നു.

സ്ഥലത്ത് വൈദ്യുതിയും കുടിവെള്ള വിതരണവും തടസപ്പെട്ടു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർക്കായി 44 അംഗ ഡോക്ടർമാരുടെ വിദഗ്ധസംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കാണാതായവർക്കായി പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.

Related Tags :
Similar Posts