< Back
World
ഇറാൻ ആക്രമണത്തിൽ ഇസ്രായേലിൽ രണ്ട് മരണം; ഇറാനിൽ 78 പേർ കൊല്ലപ്പെട്ടു
World

ഇറാൻ ആക്രമണത്തിൽ ഇസ്രായേലിൽ രണ്ട് മരണം; ഇറാനിൽ 78 പേർ കൊല്ലപ്പെട്ടു

Web Desk
|
14 Jun 2025 10:49 AM IST

ഇറാൻ ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു രാജ്യം വിട്ടതായാണ് റിപ്പോർട്ട്.

തെൽഅവീവ്: ഇറാന്റെ മിസൈൽ ആക്രമണത്തിൽ ഇസ്രായേലിൽ രണ്ടുപേർ കൊല്ലപ്പെട്ടു. 70-ൽ കൂടുതൽ ആളുകൾക്ക് പരിക്കേറ്റതായാണ് പ്രാഥമിക റിപ്പോർട്ട്. ഇസ്രായേലിൽ 150-ൽ കൂടുതൽ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളാണ് വെള്ളിയാഴ്ച രാത്രി ഇറാൻ നടത്തിയത്. തെൽഅവീവ് അടക്കമുള്ള ഇസ്രായേൽ നഗരങ്ങളിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. നിരവധി കെട്ടിടങ്ങൾ തകർന്നതിന്റെ ചിത്രങ്ങൾ ഇപ്പോൾ പുറത്തുവരുന്നുണ്ട്.


ഇറാൻ ആക്രമണത്തിൽ തകർന്ന ഇസ്രായേലിലെ കെട്ടിടം

ഇറാൻ ആക്രമണത്തിൽ തകർന്ന ഇസ്രായേലിലെ കെട്ടിടം

ഇസ്രായേൽ ആക്രമണത്തിൽ 78 പേർ കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു. ഇറാൻ സൈനിക മേധാവിയടക്കം ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. 320-ൽ കൂടുതൽ ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇറാന്റെ ആണവകേന്ദ്രങ്ങളും സൈനിക ക്യാമ്പുകളും ലക്ഷ്യമിട്ടാണ് ഇസ്രായേൽ ആക്രമണം നടത്തിയത്.

ഇറാനിലെ സഞ്ചാനിലുള്ള ആർമി ബേസിൽ ഇസ്രായേൽ ബോംബാക്രമണം നടത്തിയതായാണ് അവസാനം പുറത്തുവരുന്ന വിവരം. വടക്കൻ ഇറാനിലെ നഗരമായ സഞ്ചാൻ തെഹ്‌റാനിൽ നിന്ന് 325 കിലോമീറ്റർ അകലെയാണ്.

Death toll in missile strike in central Israel rises to 2ഇസ്രായേലിൽ ഇറാൻ നടത്തിയ ആക്രമണങ്ങളെ ഹമാസ് പ്രശംസിച്ചു. കൊട്ടിഘോഷിക്കപ്പെട്ട ഇസ്രായേലിന്റെ പ്രതിരോധ സംവിധാനങ്ങൾ പരാജയപ്പെട്ടെന്ന് ഹമാസ് നേതാവ് ഇസ്സത്തുൽ റിഷേഖ് പറഞ്ഞു. മേഖലയിൽ ഏറെക്കാലമായി ആളിക്കത്തിക്കുന്ന തീയിൽ നിന്ന് തങ്ങളും രക്ഷപ്പെടില്ലെന്ന് ഇറാന് മനസ്സിലായി. ഇറാന്റെ ശക്തമായ പ്രതികരണം അത് തെളിയിച്ചു. എല്ലാ ആക്രമണങ്ങൾക്കും അനിവാര്യമായ ശിക്ഷ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Similar Posts