< Back
World
ഫലസ്തീൻ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന് ട്വിറ്ററിൽ വീരവാദം; കൊല്ലപ്പെട്ട ഇസ്രായേൽ സൈനികന്റെ ട്വീറ്റ് ചർച്ചയാക്കി സോഷ്യൽമീഡിയ
World

ഫലസ്തീൻ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന് ട്വിറ്ററിൽ വീരവാദം; കൊല്ലപ്പെട്ട ഇസ്രായേൽ സൈനികന്റെ ട്വീറ്റ് ചർച്ചയാക്കി സോഷ്യൽമീഡിയ

Web Desk
|
19 May 2021 6:19 PM IST

കൊല്ലപ്പെട്ട സൈനികനെക്കുറിച്ചുള്ള വിവരങ്ങൾ ഇസ്രായേൽ സൈന്യം പുറത്തുവിട്ടതിനു പിറകെയാണ് പഴയ ട്വീറ്റുകൾ സമൂഹമാധ്യമങ്ങളിൽ ആളുകൾ പൊക്കിക്കൊണ്ടുവന്നത്

ഗസ്സയ്ക്കുനേരെയുള്ള നരഹത്യയ്ക്കെു മറുപടിയായി ഹമാസ് നടത്തിയ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികൻ മുൻപ് ട്വിറ്ററിൽ പങ്കുവച്ച കുറിച്ച് ചർച്ചയാക്കി സമൂഹമാധ്യമങ്ങൾ. ഫലസ്തീൻ സ്ത്രീയെ താൻ ബലാത്സംഗം ചെയ്തായുള്ള വീരവാദ പോസ്റ്റാണ് ഇപ്പോൾ ആളുകൾ പൊക്കിക്കൊണ്ടുവന്നിരിക്കുന്നത്.

21കാരനായ ഉമർ തബീബ് ആണ് കഴിഞ്ഞ ദിവസം ഗസ്സ മുനമ്പിൽ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ശൈഖ് ജർറാഹിൽനിന്ന് ഫലസ്തീനികളെ കുടിയൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ആരംഭിച്ച ഇസ്രായേൽ കൂട്ടക്കുരിതിയിലും ഗസ്സയിൽനിന്നുള്ള തിരിച്ചടിയിലുമായി കൊല്ലപ്പെട്ട ആദ്യത്തെ സൈനികനാണ് ഉമർ. വടക്കൻ ഗസ്സയിൽ അതിക്രമങ്ങൾ നടത്തിയ ഇസ്രായേൽ സൈനിക ജീപ്പ് ലക്ഷ്യമിട്ടായിരുന്നു ഹമാസിന്റെ ആക്രമണം. സംഭവത്തിൽ രണ്ട് സൈനികർക്കു പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

കൊല്ലപ്പെട്ട സൈനികനെക്കുറിച്ചുള്ള വിവരങ്ങൾ ഇസ്രായേൽ സൈന്യം പുറത്തുവിട്ടതിനു പിറകെയാണ് പഴയ ട്വീറ്റുകൾ സമൂഹമാധ്യമങ്ങളിൽ ആളുകൾ പൊക്കിക്കൊണ്ടുവന്നത്. താനൊരു ഫലസ്ഥീനിപ്പെണ്ണിനെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു ട്വിറ്ററിലൂടെ സൈനികൻ വീരവാദം മുഴക്കിയത്. 2019 ഓഗസ്റ്റ് എട്ടിനായിരുന്നു ട്വീറ്റ്. ഇത് ഇപ്പോഴും ഉമറിന്റെ ട്വിറ്റർ ഹാൻഡിലിൽ കാണുന്നുണ്ട്.

ഉമർ തന്നെ പങ്കുവച്ച പുകവലിക്കുന്ന ചിത്രത്തോടുള്ള ഒരു ഫലസ്തീനിയുടെ പ്രതികരണത്തോടുള്ള മറുപടിയിലായിരുന്നു വിവാദ വീരവാദം. കുട്ടികളെ കൊലപ്പെടുത്തുന്ന സംഘമാണ് ഇസ്രായേൽ സൈന്യം കഞ്ചാവ് ഉപയോഗിക്കുന്നുവെന്നായിരുന്നു ഫലസ്തീനിയുടെ പ്രതികരണം.

Related Tags :
Similar Posts