< Back
Sports

Sports
ദോഹ ഡയമണ്ട് ലീഗ്; നീരജ് ചോപ്രക്ക് വെള്ളി
|10 May 2024 11:40 PM IST
സ്വർണ്ണം നഷ്ടമായത് രണ്ട് സെന്റീമീറ്റർ വ്യത്യാസത്തിൽ
ഖത്തർ: ദോഹ ഡയമണ്ട് ലീഗില്‍ ഇന്ത്യയുടെ നീരജ് ചോപ്രക്ക് വെള്ളി. 88.38 മീറ്റർ ദൂരം പിന്നിട്ട ചോപ്രക്ക് വെറും രണ്ട് സെന്റീമീറ്റർ വ്യത്യാസത്തിലാണ് സ്വർണ്ണം നഷ്ടമായത്. സീസണിലെ മികച്ച ദൂരം കണ്ടെത്തിയ ചോപ്ര തന്‍റെ സ്വപ്ന ദൂരമായ 90 മീറ്ററിലേക്ക് ജാവലിന്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക് താരം യാകുബ് വലേഷിനാണ് സ്വർണം.