< Back
World
Joe Biden
World

'സഹപ്രവർത്തകർ ശത്രുക്കളല്ല, ഒരുമിച്ച് നിൽക്കണം': ട്രംപിന് നേരെയുള്ള വെടിവെപ്പിൽ ജോ ബൈഡൻ

Web Desk
|
15 July 2024 3:32 PM IST

രാഷ്ട്രീയമായ എതിര്‍പ്പുകള്‍ മാറ്റിവെക്കേണ്ട സമയമാണിതെന്ന് ബൈഡന്‍ ഓര്‍മിപ്പിച്ചു.

വാഷിങ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എതിരാളിയായ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു നേരെയുണ്ടായ വധശ്രമത്തില്‍ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.

സഹപ്രവര്‍ത്തകര്‍ ശത്രുക്കളല്ല, അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലും ഒരുമിച്ച് നില്‍ക്കേണ്ട സുഹൃത്തുക്കളാണെന്നും വൈറ്റ് ഹൗസിലെ ഓഫീസ് മീറ്റിങ്ങില്‍ ബൈഡന്‍ പറഞ്ഞു. രാഷ്ട്രീയമായ എതിര്‍പ്പുകള്‍ മാറ്റിവെക്കേണ്ട സമയമാണിതെന്ന് ബൈഡന്‍ ഓര്‍മിപ്പിച്ചു.

''വിയോജിക്കുമ്പോഴും നമ്മള്‍ ശത്രുക്കളല്ല. നമ്മള്‍ അയല്‍ക്കാരാണ്. സുഹൃത്തുക്കളാണ്. സഹപ്രവര്‍ത്തകരാണ്. എല്ലാറ്റിനും ഉപരിയായി നാമെല്ലാം അമേരിക്കക്കാരാണെന്ന് ഓര്‍മിക്കേണ്ടതുണ്ട്. നാം ഒരുമിച്ച് നില്‍ക്കേണ്ടത് അത്യാവശ്യമാണ്''- ബൈഡന്‍ പറഞ്ഞു.

പെൻസിൽവാനിയയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ട്രംപിന് നേരെ വെടിയുതിർത്തത്. വെടിയുണ്ട ട്രംപിന്റെ ചെവിയിലൂടെ തുളച്ചു കയറുകയായിരുന്നു. നിമിഷങ്ങള്‍ക്കകം സുരക്ഷാ ഉദ്യോഗസ്ഥര്‍ തോമസ് മാത്യു ക്രൂക്ക് എന്ന ഇരുപതുകാരനായ അക്രമിയെ വെടിവെച്ചുവീഴ്ത്തി. സംഭവത്തിന് പിന്നാലെ ചികിത്സതേടിയ ട്രംപ് വൈകാതെ ആശുപത്രി വിട്ടു.

Summary-Donald Trump rally shooting updates: Biden calls for calm, unity

Similar Posts