< Back
World
ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും; ഇലോണ്‍ മസ്‌കിന് മുന്നറിയിപ്പുമായി ഡോണാള്‍ഡ് ട്രംപ്
World

''ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും''; ഇലോണ്‍ മസ്‌കിന് മുന്നറിയിപ്പുമായി ഡോണാള്‍ഡ് ട്രംപ്

Web Desk
|
8 Jun 2025 8:31 AM IST

മസ്‌ക്കുമായുള്ള ബന്ധം പുനസ്ഥാപിക്കാന്‍ ഇല്ലെന്ന് ഡോണാള്‍ഡ് ട്രംപ്

ന്യൂയോര്‍ക്ക്: ഇലോണ്‍ മസ്‌കിന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. മസ്‌കുമായുള്ള ബന്ധം പുനസ്ഥാപിക്കാന്‍ ഇല്ലെന്നും റിപ്പബ്ലിക്ക് പാര്‍ട്ടിക്കെതിരെ മത്സരിക്കാന്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികള്‍ക്ക് ധനസഹായം നല്‍കിയാല്‍ ഇലോണ്‍ മസ്‌ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് ട്രംപ് മുന്നറിയപ്പ് നല്‍കിയത്. അങ്ങനെ ചെയ്താല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ മസ്‌ക് നേരിടേണ്ടി വരുമെന്നും എന്‍ബിസി ന്യൂസിന് നല്‍കിയ ഫോണ്‍ വഴിയുള്ള അഭിമുഖത്തില്‍ ട്രംപ് പറഞ്ഞത്.

മസ്‌കുമായുള്ള ബന്ധം പുനസ്ഥാപിക്കാനുള്ള എല്ലാ തീരുമാനവും ട്രംപ് ഉപേക്ഷിച്ചു. മസ്‌കുമായുള്ള എല്ലാ ബന്ധവും അവസാനിച്ചോ എന്ന ചോദ്യത്തിന് താന്‍ അങ്ങനെ തന്നെയാണ് കരുന്നത് എന്ന മറുപടിയാണ് ട്രംപ് നല്‍കിയത്. പ്രസിഡന്റിന്റെ ഓഫിസിനോട് ഇലോണ്‍ മസ്‌ക് അനാഥരവ് കാണിച്ചു എന്നാണ് ശനിയാഴ്ച നല്‍കിയ അഭിമുഖത്തില്‍ എന്‍ബിസിയോട് ട്രംപ് പറഞ്ഞത്. എല്ലാവരോടും അനാദരവ് കാണിക്കുന്ന വ്യക്തിയാണ്, മസ്‌കിനോട് സംസാരിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നും ട്രംപ് വ്യക്തമാക്കി.

ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവ് വര്‍ധിപ്പിക്കാനും പ്രാദേശിക നികുതികള്‍ കുറയ്ക്കാനും ലക്ഷ്യമാക്കി അവതരിപ്പിച്ച നികുതി നിയമത്തിനെതിരെ ഇലോണ്‍ മസ്‌ക് വിമര്‍ശനമുന്നയിച്ചതിന് ശേഷമുള്ള ട്രംപിന്റെ ആദ്യ പ്രതികരണമാണിത്. വ്യാഴ്ച്ച മുതലാണ് ട്രംപും ഇലോണ്‍ മസ്‌ക്കും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.

നികുതി നിയമത്തിനെതിരെ മസ്‌ക് വിമര്‍ശനമുന്നയിച്ചതില്‍ താന്‍ വലിയ നിരാശനാണെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. മസ്‌ക്കിനെ താന്‍ ഒരുപാട് സഹായിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തന്റെ പിന്തുണ ഉള്ളതുകൊണ്ടു മാത്രമാണ് ട്രംപ് 2024 ലെ ഇലക്ഷനില്‍ ജയിച്ചതെന്ന് പറഞ്ഞാണ് മസ്‌ക് തിരിച്ചടിച്ചത്. യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരെ ജെഫ്രി എപ്‌സ്റ്റെന്‍ ബാലപീഡന കേസില്‍ ആരോപണവുമായി മസ്‌ക് രംഗത്തെത്തിയതിന് പിന്നാലെയാണ് ഇരുവര്‍ക്കുമിടയിലെ ബന്ധത്തില്‍ കൂടുതല്‍ വിള്ളലുണ്ടായത്.

Similar Posts