< Back
World
ബ്രിക്‌സ് കൂട്ടായ്മ അമേരിക്കൻ വിരുദ്ധം; അംഗരാജ്യങ്ങൾക്ക് 10 ശതമാനം അധിക തീരുവ ചുമത്തുമെന്ന് ട്രംപ്
World

'ബ്രിക്‌സ് കൂട്ടായ്മ അമേരിക്കൻ വിരുദ്ധം'; അംഗരാജ്യങ്ങൾക്ക് 10 ശതമാനം അധിക തീരുവ ചുമത്തുമെന്ന് ട്രംപ്

Web Desk
|
7 July 2025 11:40 AM IST

അമേരിക്കൻ വിരുദ്ധ നയങ്ങൾ ഏതൊക്കെയാണെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല

വാഷിങ്ടണ്‍: ബ്രിക്‌സ് കൂട്ടായ്മയുടെ അമേരിക്കന്‍ വിരുദ്ധ നയങ്ങളുമായി ചേരുന്ന രാജ്യങ്ങളില്‍ നിന്ന് അധികമായി 10 ശതമാനം അധിക തീരുവ ഈടാക്കാനൊരുങ്ങി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്നലെ രാത്രി സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഭീഷണി മുഴക്കിയത്.

ബ്രിക്‌സിന്റെ അമേരിക്കന്‍ വിരുദ്ധ നയങ്ങളുമായി യോജിക്കുന്ന ഏതൊരു രാജ്യത്തില്‍ നിന്നും അധികമായി 10 ശതമാനം താരിഫ് ഈടാക്കും. ഈ നയത്തിന് ഒരു ഇളവുമുണ്ടായിരിക്കില്ലെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഇറാനെതിരെ കഴിഞ്ഞ മാസം യുഎസും ഇസ്രായേലും നടത്തിയ ആക്രമണങ്ങളെ ബ്രസീലിൽ നടന്നുകൊണ്ടിരിക്കുന്ന ബ്രിക്‌സ് ഉച്ചകോടി അപലപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന.

ട്രംപിന്റെ പോസ്റ്റിൽ അമേരിക്കൻ വിരുദ്ധ നയങ്ങൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കിയിട്ടില്ല. യുഎസ് ഡോളർ ഉപേക്ഷിച്ചാൽ ബ്രിക്‌സിനുമേൽ 100 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു.

പഹല്‍ഗാം ഭീകരാക്രമണത്തെയും ബ്രിക്‌സ് ശക്തമായി അപലപിച്ചിരുന്നു. ഗസ്സയിലെ യുദ്ധത്തില്‍ ഇസ്രായേലിനെ വിമര്‍ശിച്ച ബ്രിക്‌സ് പ്രമേയം ഗസ്സയില്‍ ഉപാധികളില്ലാതെ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യക്കും ബ്രസീലിനും യുഎന്നില്‍ കൂടുതല്‍ പങ്കാളിത്തം നല്‍കണമെന്ന് റഷ്യയും ചൈനയും ആവശ്യപ്പെട്ടിരുന്നു.

Similar Posts