< Back
World
ഇന്ത്യ പൂര്‍ണമായി അടച്ചിടണമെന്ന് അമേരിക്കന്‍ കോവിഡ് വിദഗ്ധന്‍ ഡോ. ആന്‍റണി എസ് ഫൗച്ചി
World

ഇന്ത്യ പൂര്‍ണമായി അടച്ചിടണമെന്ന് അമേരിക്കന്‍ കോവിഡ് വിദഗ്ധന്‍ ഡോ. ആന്‍റണി എസ് ഫൗച്ചി

Web Desk
|
1 May 2021 1:10 PM IST

രാജ്യത്തെ കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് അമേരിക്കയുടെ നിർദേശം.

ഇന്ത്യ പൂർണമായി അടച്ചിടണമെന്ന് അമേരിക്കന്‍ കോവിഡ് വിദഗ്ധനായ ഡോ. ആന്‍റണി എസ് ഫൗച്ചി. രോഗവ്യാപനം തടയാൻ ലോക്ഡൗൺ സഹായകമാകും. രാജ്യത്തെ കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് അമേരിക്കയുടെ നിർദേശം. കുറച്ച് ആഴ്ചകള്‍ എങ്കിലും രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിക്കണമെന്നാണ് ഡോ. ആന്‍റണി എസ് ഫൗച്ചി പറയുന്നത്

ഇന്ത്യ സമ്പൂർണമായി അടച്ചിട്ട്​ കോവിഡ്​ വ്യാപനം തടയണം. അതുവഴി മാത്രമേ കോവിഡിനെ പിടിച്ചു കെട്ടാനാകൂ എന്നും അദ്ദേഹം പറഞ്ഞു. രാജ്യം കടന്ന് പോകുന്നത് അത്യന്തം ദുർഘടമായ സാഹചര്യത്തിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.

അടിയന്തരമായി ചെയ്യേണ്ടത് രോഗികൾക്ക്​ ആശ്വാസമെത്തിയെന്ന് ​ഉറപ്പാക്കലാണ്​. അമേരിക്കയും മറ്റു രാജ്യങ്ങളും ചെയ്ത പോലെ ലോകം അടിയന്തരമായി ഇന്ത്യക്ക് ​സഹായമെത്തിക്കണം​. മറ്റൊന്ന് കോവിഡ്​ സാഹചര്യം കൈകാര്യം ചെയ്യാൻ പ്രത്യേക ആശുപത്രികൾ നിർമിക്കണം. സൈന്യം ഉൾപ്പടെ വിവിധ സർക്കാർ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തണം. വാക്‍സിൻ വിതരണം ഊർജിതമാക്കണമെന്നും ആന്‍റണി എസ് ഫൗച്ചി പറഞ്ഞു

ബൈഡൻ ഭരണകൂടത്തിന്‍റെ മുഖ്യ മെഡിക്കൽ ഉപദേശകനാണ് ഫൗച്ചി. നേരത്തെ ഏഴ്​ അമേരിക്കൻ പ്രസിഡന്‍റുമാർക്കൊപ്പം സമാന പദവിയിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്​.


Similar Posts