< Back
World
ലൈറ്റിടാതെ ഓടിച്ച കാറിൽ ഡ്രൈവറില്ല; അർധരാത്രിയില്‍  പരിഭ്രാന്തരായി പൊലീസ്
World

ലൈറ്റിടാതെ ഓടിച്ച കാറിൽ ഡ്രൈവറില്ല; അർധരാത്രിയില്‍ പരിഭ്രാന്തരായി പൊലീസ്

Web Desk
|
13 April 2022 1:34 PM IST

ഉദ്യോഗസ്ഥർ വാഹനത്തിന്റെ ചുറ്റും നടന്ന് ഡോറിലൂടെ ഏതാനും മിനിറ്റുകൾ നോക്കുന്നത് ദൃശ്യങ്ങളില്‍ കാണാം

അമേരിക്കയിലെ സാൻഫ്രാൻസിസ്‌കോയിലാണ് പൊലീസിനെ നടുക്കിയ സംഭവം ഉണ്ടായത്. രാത്രിയിൽ ഹെഡ്‍ലൈറ്റില്ലാതെ ഓടിക്കൊണ്ടിരിക്കുന്ന ഒരു കാർ നൈറ്റ് പെട്രോളിംഗിനിടെ ഒരു ഉദ്യോഗസ്ഥൻ തടഞ്ഞു. എന്നാൽ ഡോർ തുറന്നു നോക്കിയപ്പോൾ അകത്ത് ആളില്ല. തുടർന്ന് പരിഭ്രാന്തരായ ഉദ്യോഗസ്ഥർ കാറിന് ചുറ്റും നടക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരിക്കുന്നത്.

പാർക്ക് ചെയ്തിരിക്കുന്ന വാഹനം പൊലീസ് പരിശോധിക്കുമ്പോൾ, 'ഇതിൽ ആരുമില്ല, ഭ്രാന്താണ്!' എന്ന് ആരോ ഉറക്കെ വിളിച്ചു പറയുന്നത് ദൃശ്യങ്ങളിൽ കേൾക്കാം. ഉദ്യോഗസ്ഥർ വാഹനത്തിന്റെ ചുറ്റും നടന്ന് ഡോറിലൂടെ ഏതാനും മിനിറ്റുകൾ നോക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ എന്താണ് സംഭവിച്ചതെന്ന കാര്യം ക്രൂയിസ് ട്വിറ്ററിൽ വിശദീകരിച്ചു.

ഒരു സെൽഫ് ഡ്രൈവിംങ് കാറായിരുന്നു അത്. 2013ൽ സ്ഥാപിതമായ ക്രൂസ് കാറുകൾ സെൽഫ് ഡ്രൈവിംങ് സോഫ്റ്റ്വെയർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. മൈക്രോസോഫ്റ്റ്, ഹോണ്ട, വാൾമാർട്ട് തുടങ്ങിയ ഭീമൻമാരുടെ 30 ബില്യൺ ഡോളറിലധികം മൂല്യമുള്ള കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും യുഎസ് നിർമ്മാതാക്കളായ ജനറൽ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലാണ്.

സാൻ ഫ്രാൻസിസ്‌കോയിൽ ഡ്രൈവറില്ലാ കാറുകളിൽ ഇതിനോടകം സജീവമായി കഴിഞ്ഞിരുന്നു. ഇത്തരം റോബോ ടാക്‌സികളിൽ ഘടിപ്പിച്ച ഇ- ക്യാമറ വഴി യാത്രക്കാരെ അവർ പറയുന്നിടത്തേക്ക് കൊണ്ടുപോകുകയാണ് ചെയ്യുന്നത്.


Similar Posts