< Back
World

World
താറാവിനും കുഞ്ഞുങ്ങൾക്കും റോഡ് മുറിച്ചുകടക്കാൻ ഹോൺപോലും മുഴക്കാതെ വാഹനങ്ങൾ നിർത്തിയത് 15 മിനിറ്റ്
|15 April 2022 3:53 PM IST
ഇംഗ്ലണ്ടിലെ കവെൻട്രിയിലാണ് സംഭവം. അമ്മത്താറാവിനൊപ്പം 12 കുഞ്ഞുങ്ങളാണ് സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടന്നത്.
കവെൺട്രി: റോഡ് മുറിച്ചുകടക്കുന്ന അമ്മത്താറാവിനും കുഞ്ഞുങ്ങൾക്കും സൗകര്യപ്രദമായി അപ്പുറമെത്താൻ വാഹനങ്ങൾ നിർത്തിയിട്ടത് 15 മിനിറ്റ് നേരം. ഇംഗ്ലണ്ടിലെ കവെൻട്രിയിലാണ് സംഭവം. അമ്മത്താറാവിനൊപ്പം 12 കുഞ്ഞുങ്ങളാണ് സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടന്നത്. വാഹനങ്ങൾ നിർത്തിയിട്ട 15 മിനിറ്റ് നേരം ഒരാൾപോലും ഹോൺ മുഴക്കിയില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായത്.