< Back
World

World
ജപ്പാനിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്
|16 March 2022 8:57 PM IST
റിക്ടർ സ്‌കെയിൽ 7.5 തീവ്രത രേഖപ്പെടുത്തി.
ജപ്പാനിൽ ഭൂകമ്പം. ജപ്പാനിലെ ഫുക്കുഷിമയിലാണ് ഭൂചലനമുണ്ടായത്. ഭൂചലനം റിക്ടർ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി. ഭൂകമ്പത്തെത്തുടർന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് വൈകുന്നേരമാണ് ജപ്പാന്‍റെ വടക്കന്‍ മേഖലയില്‍ ഭൂചലനമുണ്ടായത്. സമുദ്രജലനിരപ്പില്‍ നിന്ന് 60 കിലോമീറ്റർ താഴെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇതുവരെ നാശനഷ്ങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.