< Back
World

World
തായ്‍വാനിൽ വൻ ഭൂചലനം: റിക്ടർ സ്‌കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തി
|18 Sept 2022 7:23 PM IST
ഭൂചലനത്തിൽ ദോങ്ഗ്ലി റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോം പൂർണമായും തകർന്നു
തായ്‌പെയ് സിറ്റി: തായ്‍വാനിൽ വൻ ഭൂചലനം. പ്രാദേശിക സമയം ഉച്ചയ്ക്ക് 2.44നാണ് റിക്ടർ സ്‌കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
ഭൂചലനത്തിൽ ദോങ്ഗ്ലി റെയിൽ വേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോം പൂർണമായും തകർന്നു. മൂന്ന് ട്രെയിനുകളുടെ ബോഗികൾ വേർപെട്ടതായും റിപ്പോർട്ടുണ്ട്. തകർന്നുവീണ ബഹുനില കെട്ടിട അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് ആളുകളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. പലയിടത്തായി കുടുങ്ങി കിടക്കുന്ന വിനോദസഞ്ചാരികളെ തിരികെ എത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.