< Back
World
‘വിധിദിനത്തിൽ ഈ കുപ്പി നിങ്ങളെ രക്ഷിച്ചേക്കാം’ ഗസ്സയിലെത്തുമെന്ന പ്രതീക്ഷയിൽ ധാന്യവും മാവും നിറച്ച പ്ലാസ്റ്റിക് കുപ്പികൾ കടലിലേക്ക് എറിഞ്ഞ് ഈജിപ്ഷ്യൻ യുവാവ്
World

‘വിധിദിനത്തിൽ ഈ കുപ്പി നിങ്ങളെ രക്ഷിച്ചേക്കാം’ ഗസ്സയിലെത്തുമെന്ന പ്രതീക്ഷയിൽ ധാന്യവും മാവും നിറച്ച പ്ലാസ്റ്റിക് കുപ്പികൾ കടലിലേക്ക് എറിഞ്ഞ് ഈജിപ്ഷ്യൻ യുവാവ്

Web Desk
|
24 July 2025 11:56 AM IST

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഉപരോധിക്കപ്പെട്ട ഗസ്സ പ്രദേശത്തെ ആശുപത്രികളിൽ പട്ടിണിയും പോഷകാഹാരക്കുറവും മൂലം നാല് കുട്ടികളുൾപ്പെടെ 15 മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്

കെയ്റോ: ഗസ്സയിൽ എത്തുമെന്ന് പ്രതീക്ഷിച്ച് ഈജിപ്തിൽ നിന്ന് ഒരു യുവാവ് ധാന്യവും മാവും നിറച്ച പ്ലാസ്റ്റിക് കുപ്പികൾ കടലിലേക്ക് എറിയുന്ന വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. 'വിധിദിനത്തിൽ ഈ കുപ്പി നിങ്ങളെ രക്ഷിച്ചേക്കാം' എന്ന് പറഞ്ഞുകൊണ്ട് അയാൾ മറ്റുള്ളവരെയും ഇത് ചെയ്യാൻ പ്രേരിപ്പിക്കുന്നതായി വിഡിയോയിൽ കാണാം.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഉപരോധിക്കപ്പെട്ട ഗസ്സ പ്രദേശത്തെ ആശുപത്രികളിൽ പട്ടിണിയും പോഷകാഹാരക്കുറവും മൂലം നാല് കുട്ടികളുൾപ്പെടെ 15 മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഗസ്സയിലെ പട്ടിണി മരണസംഖ്യ 101 ആയെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ രേഖകൾ പറയുന്നു.

Similar Posts