< Back
World
ബ്രസീലില്‍ പൊലീസ് റെയ്ഡില്‍ എട്ട് പേർ കൊല്ലപ്പെട്ടു
World

ബ്രസീലില്‍ പൊലീസ് റെയ്ഡില്‍ എട്ട് പേർ കൊല്ലപ്പെട്ടു

Web Desk
|
12 Feb 2022 9:52 AM IST

ഇനിയും മൃതദേഹങ്ങള്‍ കണ്ടെത്താനുണ്ടെന്ന് പ്രദേശവാസികള്‍ മാധ്യമങ്ങളോട് പറഞ്ഞു

ബ്രസീലിലെ റിയോ ഡി ജനീറോയില്‍ പൊലീസ് നടത്തിയ റെയിഡില്‍ എട്ടു പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി സംസ്ഥാന മിലിട്ടറി പൊലീസ് അറിയിച്ചു. ഹൈവേ പൊലീസും മിലിട്ടറി പൊലീസും തമ്മില്‍ നടത്തിയ റെയ്ഡിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

സാവോ ഗോങ്കലോ നഗരത്തിലെ സാല്‍ഗ്യൂറോ എന്ന ചേരി സമുച്ചയത്തിന് സമീപമാണ് മൃതദേഹങ്ങള്‍ ഉണ്ടായിരുന്നത്. ഇനിയും മൃതദേഹങ്ങള്‍ കണ്ടെത്താനുണ്ടെന്ന് പ്രദേശവാസികള്‍ മാധ്യമങ്ങളോട് പറഞ്ഞു.

റെയിഡില്‍ നിരവധി ആയുധങ്ങള്‍, പിസ്റ്റളുകള്‍, ഗ്രനേഡുകള്‍, മയക്കുമരുന്നുകള്‍ എന്നിവ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ സ്‌കൂളുകളും ആശുപത്രികളും അടച്ചിട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വെടിപ്പില്‍ മരച്ച ഒരാളുടെ മൃതദേഹം തെരുവില്‍ ഒരു ടാര്‍പ്പിനു കീഴില്‍ കിടത്തിയതോടെ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. റെയിഡില്‍ ഒരാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.


Similar Posts