< Back
World
ഏറിപ്പോയാൽ പത്ത് വർഷം, അതിനുള്ളിൽ ലോകം ആണവയുദ്ധത്തിലേക്ക് നീങ്ങും:  മസ്‌കിന്റെ പ്രവചനത്തിൽ ചർച്ച
World

'ഏറിപ്പോയാൽ പത്ത് വർഷം, അതിനുള്ളിൽ ലോകം ആണവയുദ്ധത്തിലേക്ക് നീങ്ങും': മസ്‌കിന്റെ പ്രവചനത്തിൽ ചർച്ച

Web Desk
|
2 Dec 2025 4:44 PM IST

തന്റെ പ്രവചനത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പങ്കുവെക്കാനൊന്നും മസ്ക് തയ്യാറായില്ല.

ന്യൂയോർക്ക്: വരാനിരിക്കുന്നൊരു യുദ്ധത്തെക്കുറിച്ച് ശതകോടീശ്വരൻ എലോൺ മസ്‌ക് എക്‌സിൽ പങ്കുവെച്ച കുറിപ്പാണ് ചര്‍ച്ചയാകുന്നത്.

അഞ്ച് വർഷത്തിനുള്ളിൽ അല്ലെങ്കിൽ പരമാവധി പത്ത് വർഷത്തിനുള്ളിൽ വലിയ യുദ്ധം, ഒരുപക്ഷേ ആണവയുദ്ധം തന്നെ ഉണ്ടാകുമെന്നാണ് മസ്ക് പ്രവചിക്കുന്നത്. ആണവ പ്രതിരോധം, രാജ്യങ്ങളുടെ ഭരണരീതിയെ എങ്ങനെ മാറ്റിമറിച്ചുവെന്ന് പരിശോധിക്കുന്ന ഒരു എക്സ് ത്രെഡിനുള്ള മറുപടിയിലാണ് മസ്കിന്റെ വമ്പന്‍ പ്രവചനം.

ഇതോടെ 'ആസന്നമായ' ആണവയുദ്ധത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാകുകയും ചെയ്തു. അതേസമയം തന്റെ പ്രവചനത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പങ്കുവെക്കാനൊന്നും അദ്ദേഹം തയ്യാറായില്ല. യുദ്ധഭീഷണികളൊന്നും ഇല്ലാത്തതിനാല്‍ ലോകമെമ്പാടുമുള്ള സർക്കാരുകളുടെ ഭരണത്തിൽ കാര്യക്ഷമത കുറഞ്ഞതായി ഹണ്ടർ ആഷ് എന്ന എക്സ് ഉപയോക്താവ് അവകാശപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് മസ്കിന്റെ പ്രവചനം.

ഇതിന് പിന്നാലെ ഓരോരുത്തരുടെയും ഭാവനക്കനുസരിച്ച് പല തരത്തിലുള്ള തിയറികളും പ്രവഹിക്കാന്‍ തുടങ്ങി. ചില വിരുതന്മാര്‍ മസ്ക് എന്താണ് ഉദ്ദേശിച്ചതെന്ന് അറിയാന്‍ മസ്‌കിന്റെ തന്നെ XAI-യുടെ AI ചാറ്റ്ബോട്ടായ ഗ്രോക്കില്‍ നിന്ന് തന്നെ വിശദീകരണം തേടി. യൂറോപ്പിലെ കുടിയേറ്റ പ്രതിസന്ധികൾ, ആഗോള സംഘർഷങ്ങളെക്കുറിച്ചുള്ള മസ്കിന്റെ തന്നെ മുൻ പ്രസ്താവനകളിലേക്കൊക്കെയാണ് ഗ്രോക്ക് മറുപടി തന്നത്.

Related Tags :
Similar Posts